CMDRF

ദേവര പാർട്ട് 1 പുതിയ അപ്ഡേറ്റുകൾ

ദേവര പാർട്ട് 1 പുതിയ അപ്ഡേറ്റുകൾ
ദേവര പാർട്ട് 1 പുതിയ അപ്ഡേറ്റുകൾ

കൊരട്ടല ശിവ – ജൂനിയ‍‍ർ എൻടിആർ ചിത്രം ‘ദേവര പാര്‍ട്ട്‌ 1 ‘ന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. സിനിമയിലെ ജൂനിയർ എൻടിആറിന്റെ ഭാഗങ്ങൾ പൂർത്തിയായിരിക്കുകയാണ്. നടൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.ദേവര ഒന്നാം ഭാഗത്തിനായുള്ള എന്റെ അവസാന ഷോട്ടും പൂർത്തിയായിരിക്കുന്നു. എന്തൊരു അത്ഭുതകരമായ യാത്രയായിരുന്നു അത്. ഈ ടീമിനെയും അവരുടെ കടലോളമുള്ള സ്നേഹവും എനിക്ക് മിസ് ചെയ്യും. ശിവ ഒരുക്കിയിരിക്കുന്ന ഈ ലോകത്തേക്ക് സെപ്റ്റംബർ 27 ന് എല്ലാവരും എത്തുന്നതിനായി കാത്തിരിക്കുന്നു,’ ജൂനിയ‍‍ർ എൻടിആർ കുറിച്ചു.

‘ജനതാ ഗാരേജ് ‘ എന്ന ചിത്രത്തിന് ശേഷം കൊരട്ടല ശിവയും എൻടിആറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദേവര പാര്‍ട്ട്‌ 1. മലയാളത്തിന്റെ മോഹൻലാൽ ഭാഗമായ ടോളിവുഡ് ചിത്രം കൂടിയായിരുന്നു ജനതാ ഗാരേജ്. ദേവരയിൽ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സെപ്റ്റംബര്‍ 27-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Top