CMDRF

എന്‍ടിആറിന്റെ വില്ലനായി സൈഫ് അലി ഖാന്‍; ‘ദേവര’യുടെ ട്രെയിലര്‍ പുറത്ത്

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിനെത്തുക

എന്‍ടിആറിന്റെ വില്ലനായി സൈഫ് അലി ഖാന്‍; ‘ദേവര’യുടെ ട്രെയിലര്‍ പുറത്ത്
എന്‍ടിആറിന്റെ വില്ലനായി സൈഫ് അലി ഖാന്‍; ‘ദേവര’യുടെ ട്രെയിലര്‍ പുറത്ത്

ജൂനിയര്‍ എന്‍.ടി.ആര്‍ നായകനാവുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രം ‘ദേവരാ’യുടെ ട്രെയിലര്‍ പുറത്ത്. കൊരട്ടാല ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം യുവസുധ ആര്‍ട്ട്സും എന്‍ടിആര്‍ ആര്‍ട്‌സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദര്‍ശനത്തിനെത്തുക. ആദ്യഭാഗം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി സെപ്റ്റംബര്‍ 27ന് തിയറ്ററുകളിലെത്തും.

ദേവര എന്നാണ് എന്‍ടിആറിന്റെ കഥാപാത്രത്തിന്റെ പേര്. ഭൈര എന്ന വില്ലന്‍ കഥാപാത്രമായ് സൈഫ് അലി ഖാന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായികാ വേഷം ബോളിവുഡ് താരം ജാന്‍വി കപൂറാണ് കൈകാര്യം ചെയ്യുന്നത്. ജാന്‍വി കപൂറിന്റെ ആദ്യ തൈലുങ്ക് ചിത്രമാണിത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

പ്രേക്ഷകരുടെ പ്രിയ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ആദ്യഗാനം ‘ഫിയര്‍ സോങ്ങ്’ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോള്‍ രണ്ടാമത്തെ ഗാനം ‘ചുട്ടമല്ലെ’ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. മൂന്നാമത്തെ ഗാനമായ ‘ദാവൂദി’ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.ഛായാഗ്രഹണം: രത്‌നവേലു ഐ.എസ്.സി, ചിത്രസംയോജനം: ശ്രീകര്‍ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു സിറിള്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Top