CMDRF

വികസന പാക്കേജ്; ബജറ്റിൽ അനുവദിച്ച തുക വെട്ടിച്ചുരുക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

'കാസറഗോഡ് പാക്കേജ് നടപ്പിലാക്കി വരുന്നുവെന്നും എൻ.എ. നെല്ലിക്കുന്നിന് നിയമസഭയിൽ ഉത്തരം നൽകി.

വികസന പാക്കേജ്; ബജറ്റിൽ അനുവദിച്ച തുക വെട്ടിച്ചുരുക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
വികസന പാക്കേജ്; ബജറ്റിൽ അനുവദിച്ച തുക വെട്ടിച്ചുരുക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 2024-25 സാമ്പത്തികവർഷം ബഡ്ജറ്റിൽ അനുവദിച്ച കാസറഗോഡ് വികസന പാക്കേജിന് തുക വെട്ടിച്ചുരുക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ ജില്ലയിലെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് ഒരു സമഗ്ര പദ്ധതി തയാറാക്കി സമർപ്പിക്കുന്നതിനായി മുൻ ചീഫ് സെക്രട്ടറി ആയിരുന്ന ഡോ.പി.പ്രഭാകരനെ സർക്കാർ കമീഷനായി നിയമിച്ചു. 11,123.07 കോടി രൂപ അടങ്കൽ വരുന്ന ഡോ. പി. പ്രഭാകരൻ കമീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ‘കാസറഗോഡ് പാക്കേജ് നടപ്പിലാക്കി വരുന്നുവെന്നും എൻ.എ. നെല്ലിക്കുന്നിന് നിയമസഭയിൽ ഉത്തരം നൽകി.

കാസറഗോഡ് വികസന പാക്കേജിൽ പദ്ധതികൾക്കു അനുമതി നൽകുന്നത് കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള പദ്ധതി നിർദേശങ്ങൾക്കു മുൻഗണന നൽകിക്കൊണ്ടാണു എന്ന് ഡോ.പി.പ്രഭാകരൻ പരാമർശിച്ചിട്ടുള്ള കമീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആവശ്യമേഖലകളിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ കമീഷൻ റിപ്പോർട്ടിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലാത്ത പദ്ധതികൾക്കും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും തദ്ദേശ സ്ഥാപന പ്രതിനിധികളും, പൊതുജനങ്ങളും പ്രാദേശികമായ ആവശ്യം മുൻനിർത്തി നൽകുന്ന അപേക്ഷ നൽകാം.

Also Read: മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് തിരിച്ചടി; കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ

സംസ്ഥാന ആസൂത്രണ ബോർഡിൻറെ അനുമതിയോടുകൂടി അവയുടെ ആവശ്യകത ജില്ലാതല കമ്മിറ്റി പരിശോധിച്ച് ജില്ലാ തലത്തിലും അല്ലാത്തവ സംസ്ഥാനതല എംപവേർഡ് കമ്മിറ്റിയുടെ (എസ്.എൽ.ഇ.സി) ശുപാർശയോടുകൂടി സർക്കാർ തലത്തിലും ഭരണാനുമതി നൽകിയാണ് നടപ്പിലാക്കുന്നതെന്ന് നിയമസഭയെ മുഖ്യമന്ത്രി അറിയിച്ചു.

Top