CMDRF

ബീവാറിലെ ദേവ്മാലി ഗ്രാമം ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് വില്ലേജ്

ഐ.എ.എന്‍.എസ് വിവരമനുസരിച്ച് ദേവ്മാലി ഗ്രാമത്തിനെ ആകര്‍ഷണീയമാക്കുന്നത് പ്രശസ്തമായ ദേവനാരായണന്റെ ക്ഷേത്രമാണ്

ബീവാറിലെ ദേവ്മാലി ഗ്രാമം ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് വില്ലേജ്
ബീവാറിലെ ദേവ്മാലി ഗ്രാമം ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് വില്ലേജ്

രാജസ്ഥാന്‍: ബീവാറിലെ ദേവ്മാലി ഗ്രാമം ഇന്ത്യയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് വില്ലേജായി തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 27ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്രാമത്തിന് പുരസ്‌കാരം നല്‍കും. ഈ ഗ്രാമത്തില്‍ ആരും മാംസം, മത്സ്യം, മദ്യം എന്നിവ കഴിക്കാറില്ല. കൂടാതെ വേപ്പിന്‍ മരം കത്തിക്കുന്നതും മണ്ണെണ്ണ ഉപയോഗിക്കുന്നതും ഇവിടെ നിരോധിച്ചതാണ്.

ഐ.എ.എന്‍.എസ് വിവരമനുസരിച്ച് ദേവ്മാലി ഗ്രാമത്തിനെ ആകര്‍ഷണീയമാക്കുന്നത് പ്രശസ്തമായ ദേവനാരായണന്റെ ക്ഷേത്രമാണ്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സന്ദര്‍ശകരാണ് ക്ഷേത്രം കാണാന്‍ എത്തുന്നത്. മസൂദ ഉപവിഭാഗത്തിനുള്ളില്‍ ആരവല്ലി കുന്നുകളിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ദേവനാരായണന്റെ പേരിലാണ് ഗ്രാമം അറിയപ്പെടുന്നത് തന്നെ.

കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയമാണ് മികച്ച ടൂറിസ്റ്റ് വില്ലേജ് മത്സരം സംഘടിപ്പിച്ചത്. വിനോദസഞ്ചാരം വികസിപ്പിക്കുന്നതിനൊപ്പം സാമൂഹിക സംസ്‌കാര മൂല്യങ്ങളും ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുക എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ദേവമാലി ഗ്രാമം മികച്ച വിനോദസഞ്ചാര ഗ്രാമമായി തെരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവതാണ് ദേവ്മാലി ഗ്രാമത്തെ രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര ഗ്രാമമായി തിരഞ്ഞെടുത്തത്.

Top