CMDRF

ശ്രീരാമ ഭക്തിയുള്ളവര്‍ അഹങ്കാരികളായി മാറി; ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

ബിജെപിക്കെതിരെ കടുത്ത വിമര്‍ഷനവുമായി ആര്‍എസ്എസ് നേതാവും പ്രത്യയശാസ്ത്ര ഉപദേഷ്ടാവുമായ ഇന്ദ്രേഷ് കുമാര്‍. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം അഹങ്കാരത്തിന്റെ പ്രതിഫലമാണെന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. ജയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്ഥാവന.

ശ്രീരാമ ഭക്തിയുള്ളവര്‍ അഹങ്കാരികളായി മാറി. ആ പാര്‍ട്ടിയെ ഏറ്റവും വലിയ പാര്‍ട്ടിയായി പ്രഖ്യാപിച്ചെങ്കിലും ധാര്‍ഷ്ട്യം കാരണം ശ്രീരാമന്‍ 241ല്‍ നിര്‍ത്തി. ഇന്ത്യ മുന്നണിയെ രാമനെതിരാണെന്ന് മുദ്ര കുത്തി. രാമനില്‍ വിശ്വാസമില്ലാത്തവരെ ഒരുമിച്ച് 234ല്‍ നിര്‍ത്തി. ദൈവത്തിന്റെ നീതി സത്യവും ആസ്വാദ്യകരവുമാണെന്നും ഇന്ദ്രേഷ് പറഞ്ഞു.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയെയും ബിജെപിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് വിമര്‍ശനം ഉയര്‍ന്നത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 241 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

Top