CMDRF

അജിത് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പി വി അൻവർ എംഎൽഎ

മുഖ്യമന്ത്രി പിണറായി വിജയനെ ഇത് സംബന്ധിച്ച വിവരങ്ങൾ നേരിട്ട് അറിയിക്കും

അജിത് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പി വി അൻവർ എംഎൽഎ
അജിത് കുമാറിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പി വി അൻവർ എംഎൽഎ

മലപ്പുറം: എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള ആരോപണങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പി വി അൻവർ എംഎൽഎ. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രിയെ കാണും. എഡിജിപി അജിത് കുമാറിനെ ചുമതലയിൽ നിന്ന് മാറ്റണം, ദുരൂഹ മരണങ്ങൾ അന്വേഷിക്കണം, സത്യസന്ധരായ പൊലീസ് ഉദ്യോ​ഗസ്ഥരെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണം എന്നീ ആവശ്യങ്ങളായിരിക്കും ഉന്നയിക്കുക.

സോളാർ കേസ് അട്ടിമറിക്കാൻ എഡി ജിപി എം ആർ അജിത് കുമാർ ഇടപെട്ടുവെന്നും ഇത് സംബന്ധിച്ച വിവരങ്ങളടങ്ങിയ പൊലീസ് ഉദ്യോ​ഗസ്ഥന്റെ ശബ്ദരേഖ പി വി അൻവർ പുറത്തുവിട്ടു. അജിത് കുമാർ കൊലപാതകിയാണെന്നും സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും പി വി അൻവർ മാധ്യമങ്ങൾ മുൻപാകെ ആരോപിച്ചിരുന്നു.

Also Read: ‘മുഖം നോക്കാതെ നടപടി എടുക്കാൻ പൊലീസിന് ആരെയും ഭയപ്പെടേണ്ടതില്ല’; മുഖ്യമന്ത്രി

സോളാർ കേസിൽ ഉൾപ്പെട്ട ആളുകൾ രക്ഷപെടാൻ എഡിജിപി ഇടപെട്ടുവെന്നും എഡിജിപിക്കും സംഘത്തിനുമെതിരെ അന്വേഷണം നടത്തുന്നവരെ ഒതുക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളതെന്നും പുറത്തുവിട്ട ഫോൺ സന്ദേശത്തിൽ പറയുന്നു. താൻ ഉന്നയിച്ച കാര്യങ്ങൾ പരിശോധിച്ച് വരുന്നേയുള്ളൂ, നടപടികൾ ഉണ്ടാവുമെന്നും അൻവർ അവകാശപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെ ഇത് സംബന്ധിച്ച വിവരങ്ങൾ നേരിട്ട് അറിയിക്കും.

നടപടി ആവശ്യപ്പെട്ട് അപേക്ഷ എഴുതി തയാറാക്കി നൽകും. പൊലീസിലും പവർ ലോബിയുണ്ട്. പൊലീസിലെ ഈ ലോബിയെ തകർക്കേണ്ടതുണ്ട്. എം ആർ അജിത്കുമാറും സുജിത് ദജാസും ജയിലിൽ പോകും. എട്ട് മാസമായി താൻ ഇക്കാര്യങ്ങൾ അന്വേഷിക്കയായിരുന്നു. ജീവൻ അപകടിത്തിലാകുമെന്ന ഭീഷണിയുണ്ടെങ്കിലും ഈ അന്വേഷണത്തിൽ നിന്നും പിന്നോട്ട് പോകില്ലെന്നും പറയുന്നതിനെല്ലാം തെളിവുണ്ടെന്നും അൻവർ പറഞ്ഞു.

Top