CMDRF

വീണ്ടും ധനുഷ് – നിത്യാ മേനോൻ കോംബോ വരുന്നു

രായാൻ ആണ് ധനുഷിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം

വീണ്ടും ധനുഷ് – നിത്യാ മേനോൻ കോംബോ വരുന്നു
വീണ്ടും ധനുഷ് – നിത്യാ മേനോൻ കോംബോ വരുന്നു

വീണ്ടും ധനുഷിന്റെ നായികയായി നിത്യാ മേനോൻ എത്തുന്നു. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. എന്റർടയിമെന്റ് രീതിയിലായിരിക്കും ചിത്രം ഒരുങ്ങുക. ചിത്രത്തിൽ നിര്‍ണായക കഥാപാത്രമായി അശോക് സെല്‍വനുമുണ്ടാകും. ധനുഷിന്റെ തിരുച്ചിദ്രമ്പലത്തില്‍ നായികയായി ദേശീയ അവാര്‍ഡ് നേടിയ നിത്യാ മേനോനും പുതിയ ചിത്രത്തില്‍ ഉണ്ടാകുമെന്നത് ആവേശം പകരുന്ന റിപ്പോര്‍ട്ടാണ്. എന്തായാലും വലിയ പ്രതീക്ഷയിലാണ് ചിത്രം ഒരുങ്ങുന്നത്.

രായാൻ ആണ് ധനുഷിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ആഗോളതലത്തില്‍ ചിത്രം 150 കോടി ക്ലബിലെത്തിയിരുന്നു. രായൻ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയപ്പോഴും വൻ പ്രതികരണമാണ് ലഭിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഓം പ്രകാശാണ്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

Top