എന്നെപ്പോലെ എന്റെ മകനും ജോലിയില്‍ മാത്രമാണ് ശ്രദ്ധ; ധനുഷിന്റെ അച്ഛൻ

ഡോക്യുമെന്ററിയില്‍ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് നയന്‍താരയ്ക്ക് കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു

എന്നെപ്പോലെ എന്റെ മകനും ജോലിയില്‍ മാത്രമാണ് ശ്രദ്ധ; ധനുഷിന്റെ അച്ഛൻ
എന്നെപ്പോലെ എന്റെ മകനും ജോലിയില്‍ മാത്രമാണ് ശ്രദ്ധ; ധനുഷിന്റെ അച്ഛൻ

മിഴ് സൂപ്പര്‍ താരങ്ങളായ നയന്‍ താരയും ധനുഷും തമ്മിലുള്ള ആരോപണങ്ങൾക്കിടയിൽ പ്രതികരണവുമായി ധനുഷിന്റെ പിതാവ് കസ്തൂരി രാജ. ‘നാനും റൗഡി താന്‍’ ചിത്രത്തിലെ പാട്ടുകളും ദൃശ്യങ്ങളും ബി.ടി.എസും ഉപയോഗിക്കാന്‍ രണ്ടുവര്‍ഷത്തോളം ധനുഷുമായി ആശയവിനിമയം നടത്തിയെന്ന നയന്‍താരയുടെ അവകാശവാദം തെറ്റാണെന്നും, ധനുഷ് തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ തിരക്കിലാണ്. നയന്‍താരയുടെ അവകാശവാദങ്ങളോട് പ്രതികരിക്കാന്‍ സമയമില്ലെന്നും കസ്തൂരി രാജയെ ഉദ്ധരിച്ച് തമിഴ് മാധ്യമമായ ‘സമയം തമിഴ്’ റിപ്പോര്‍ട്ടുചെയ്തു.

Also Read: “കിഷ്കിന്ധാ കാണ്ഡം”ഒടിടിയിലും മഹാവിജയം; പ്രശംസിച്ച് അന്യഭാഷാ പ്രേക്ഷകർ

ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരെ ധനുഷ് നയന്‍താരയ്ക്ക് കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ‘ഞങ്ങള്‍ക്ക് ജോലിയാണ് പ്രധാനം. ഞങ്ങള്‍ മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങളെ പിന്തുടരുന്നവര്‍ക്കോ പിന്നില്‍നിന്ന് സംസാരിക്കുന്നവര്‍ക്കോ മറുപടി നല്‍കാന്‍ സമയമില്ല. എന്നെപ്പോലെ എന്റെ മകനും ജോലിയില്‍ മാത്രമാണ് ശ്രദ്ധ. നയന്‍താര പറഞ്ഞതുപോലെ രണ്ടുവര്‍ഷം കാത്തിരുന്നു എന്ന് പറയുന്നത് ശരിയല്ല. തനിക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്നാണ് അവന്‍ പറഞ്ഞത്’, കസ്തൂരി രാജയുടെ പറഞ്ഞു.

വര്‍ഷങ്ങളായി തുടരുന്ന ധനുഷിന്റെ പകയെക്കുറിച്ച് നയന്‍സ് സോഷ്യല്‍ മീഡിയയിലൂടെ തുറന്നെഴുതിയിരുന്നു. ധനുഷ് തന്നോട് പകപോക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ധനുഷ് വക്കീൽ നോട്ടീസ് അയച്ചാണ് മറുപടി നൽകിയത്. തിങ്കളാഴ്ചയാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ ‘നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്‍’ എന്ന ഡോക്യുമെന്ററി സീരീസ് പുറത്തുവന്നത്. നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ ഉപയോഗിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യം 24 മണിക്കൂറിനകം പിന്‍വലിക്കണമെന്നാണ് വക്കീൽ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ പ്രത്യാഘാതം 10 കോടി രൂപയില്‍ ഒതുങ്ങില്ലെന്നും ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും നോട്ടീസിൽ വ്യക്തമാക്കി.

Top