ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘രായന്’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കളക്ഷനും തൃപ്തിപ്പെടുത്തുന്നതാണ്. ധനുഷ് തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 130 കോടി ലഭിച്ചു എന്നാണ് പുറത്ത് വരുന്ന വിവരം. 12 ദിവസത്തെ കളക്ഷനാണിത്. കഴിഞ്ഞ ദിവസം മാത്രം രണ്ട് കോടി ലഭിച്ചു എന്നാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ കളക്ഷനാണിത്.
ഇന്ത്യയില്‍ നിന്ന് മാത്രം 80 കോടിയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് രായന്. ചിത്രം നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. ഒരു റിവഞ്ച് ആക്ഷന്‍ ഡ്രാമ ചിത്രമാണ് രായന്. ചിത്രം സെപ്തംബര്‍ ആദ്യ വാരം സണ്‍ നെക്സ്റ്റ് ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും.
ഓഗസ്റ്റിലെ റിലീസുകള്‍ക്കിടയിലും തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അടുത്ത ആഴ്ച്ച തങ്കലാന് റിലീസ് വരെയും തിയേറ്ററില്‍ രായന് നിറ സദസ്സുണ്ടാകുമെന്നാണ് കരുതുന്നത്. ജൂലൈ 26-നായിരുന്നു രായന് റിലീസിനെത്തുന്നത്. ധനുഷിനെ കൂടാതെ, എസ് ജെ സൂര്യ, സെല്വരാഘവന്, പ്രകാശ് രാജ്, ദുഷാര വിജയന്, അപര്‍ണ ബാലമുരളി, വരലക്ഷ്മി ശരത്കുമാര് എന്നിവരും ലീഡ് റോളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരങ്ങളാണ്.