CMDRF

തിയറ്ററുകളിലേക്ക് ധനുഷ് ചിത്രം ‘രായന്‍’ എത്തുന്നു

തിയറ്ററുകളിലേക്ക് ധനുഷ് ചിത്രം ‘രായന്‍’ എത്തുന്നു
തിയറ്ററുകളിലേക്ക് ധനുഷ് ചിത്രം ‘രായന്‍’ എത്തുന്നു

നുഷ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് രായന്‍. വലിയ പ്രതീക്ഷകളുള്ള ഒരു ധനുഷ് ചിത്രമാണ് രായന്‍. ജൂലൈ 26നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകനായും ധനുഷ് എത്തുന്ന രായന്റെ ട്രെയിലര്‍ സെന്‍സര്‍ കഴിഞ്ഞുവെന്നും ഇന്ത്യന്‍ 2വിനൊപ്പം അടുത്തയാഴ്ച മുതല്‍ പ്രദര്‍ശിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ രായന്‍ ഗോകുലം മൂവീസ് തിയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്. അപര്‍ണ ബാലമുരളി രായന്‍ സിനിമയിലെ തന്റെ ലുക്ക് പുറത്തുവിട്ട് ഒരു കുറിപ്പെഴുതിയിരുന്നു. താങ്കളുടെ കടുത്ത ആരാധികയെന്ന നിലയില്‍ ചിത്രത്തില്‍ വേഷമിടാന്‍ അവസരം ലഭിച്ചത് ഒരു സ്വപ്‌നത്തിന്റെ യാഥാര്‍ഥ്യം പോലെയാണ്. ധനുഷ് ഒരു പ്രചോദനമാണ് എന്നും പറയുന്നു സൂര്യ നായകനായ സൂരരൈ പൊട്രുവിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അപര്‍ണ ബാലമുരളി.

മലയാളത്തില്‍ നിന്ന് അപര്‍ണയ്ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനന്‍, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുഷ്‌റ വിജയന്‍. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവന്‍ എന്നിവരാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‌മാനാണ്. സണ്‍ പിക്‌ചേഴാണ് നിര്‍മാണം. എന്താണ് പ്രമേയം എന്ന് പുറത്തുവിട്ടില്ല. എന്തായാലും രായന്‍ ആരാധകരില്‍ ഹൈപ്പുണ്ടാക്കിയിട്ടുണ്ട്.

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം കുക്കാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയൊരു രഹസ്യമായ ഭൂതകാലം നായകനുണ്ട് ചിത്രത്തില്‍ എന്നുമാണ് റിപ്പോര്‍ട്ട്. എസ് ജെ സൂര്യ വില്ലന്‍ കഥാപാത്രമായി എത്തുമ്പോള്‍ ധനുഷ് നായകനായ രായന്റെ ട്രൈയ്‌ലറിന്റ ആകെ ദൈര്‍ഘ്യം 2.36 മിനിറ്റായിരിക്കും.

Top