തമിഴ് സൂപ്പര്‍ താരങ്ങളായ നയന്‍ താരയും ധനുഷും തമ്മിലുള്ള ആരോപണങ്ങള്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെയ്ക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന ധനുഷിന്റെ പകയെക്കുറിച്ച് നയന്‍സ് സോഷ്യല്‍ മീഡിയയിലൂടെ തുറന്നെഴുതിയിരുന്നു. ധനുഷ് തന്നോട് പകപോക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെ പറഞ്ഞ ഇക്കാര്യത്തിന് ഇപ്പോള്‍ ധനുഷിന്റെ അഭിഭാഷകന് മറുപടി നല്‍കിയിരിക്കുകയാണ്. അതും ഒരു വക്കീല്‍ നോട്ടീസിന്റെ രൂപത്തില്‍.
Also Read:‘ഒരു ഇരുണ്ട ആത്മാവ്, രക്തരൂക്ഷിതമായ ദൗത്യം’: ബാഗി 4 പ്രഖ്യാപിച്ച് ടൈഗര്‍ ഷെറോഫ്
തിങ്കളാഴ്ചയാണ് നെറ്റ്ഫ്ളിക്സിലൂടെ ‘നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയ്ല്’ എന്ന ഡോക്യുമെന്ററി സീരീസ് പുറത്തുവന്നത്. ഇതിന് മുന്നോടിയായാണ് നയന്‍താര ധനുഷിനെതിരെ തുറന്നടിച്ചുകൊണ്ടുള്ള കത്ത് പുറത്തുവിട്ടത്. ഇതിന് തൊട്ടുപിന്നാലെയാണ് ധനുഷിന്റെ അഭിഭാഷകന് നയന്‍താരയ്ക്കെതിരെ നോട്ടീസയച്ചത്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ ഉപയോഗിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ മൂന്ന് സെക്കന്‍ഡ് ദൃശ്യം 24 മണിക്കൂറിനകം പിന്‍വലിക്കണമെന്നാണ് അദ്ദേഹം നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ പ്രത്യാഘാതം 10 കോടി രൂപയില്‍ ഒതുങ്ങില്ലെന്നും ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്യുമെന്ററില്‍ ഉള്‍പ്പെടുത്താനായി ധനുഷിനോട് അനുവാദം ചോദിച്ച പിന്നണി ദൃശ്യം ചിത്രീകരിച്ചത് തന്റെ ഫോണിലാണെന്ന നയന്‍താരയുടെ വാദത്തിനും ധനുഷിന്റെ അഭിഭാഷകന് മറുപടി പറയുന്നുണ്ട്. ‘എന്റെ കക്ഷി ഈ സിനിമയുടെ നിര്‍മാതാവാണ്, സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. ബിഹൈന്‍ഡ് ദ സീന്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ എന്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.’ അഭിഭാഷകന് പറഞ്ഞു. ഈ നോട്ടീസിന്റെ പേജുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നയന്‍താരയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയിരിക്കുന്നത്. നയന്‍താരയെ നായികയാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന സിനിമ നിര്‍മിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷും പ്രണയത്തിലാകുന്നത്.