CMDRF

ധർമജനും ഭാര്യയും മക്കളെ സാക്ഷിയാക്കി വീണ്ടും വിഹാഹിതരായി

ധർമജനും ഭാര്യയും മക്കളെ സാക്ഷിയാക്കി വീണ്ടും വിഹാഹിതരായി
ധർമജനും ഭാര്യയും മക്കളെ സാക്ഷിയാക്കി വീണ്ടും വിഹാഹിതരായി

ർമജൻ ബോൾഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി. മക്കളെ സാക്ഷിയാക്കിയാണ് ധർമജൻ ബോൾഗാട്ടി ഭാര്യ അനൂജയ്ക്ക് താലി ചാർത്തിയത്. വിവാഹം നേരത്തെ രജിസ്റ്റർ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. മുമ്പ് ക്ഷേത്രത്തിൽ വിവാഹം നടത്തിയിരുന്നെങ്കിലും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് താരം വ്യക്തമാക്കി.

സിനിമയിൽ തമാശ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ധർമജൻ ബോൾഗാട്ടി. രണ്ട് പെൺമക്കളാണ് ധർമജൻ ബോൾഗാട്ടിക്കുള്ളത്. വേദയും വൈഗയുമാണ് ധർമജന്റെ മക്കൾ. നിരവധി ആരാധകരാണ് ധർമജന് വിവാഹ ആശംസകൾ നേരുന്നത്. നടൻ ധർമജൻ ബോൾഗാട്ടി മിമിക്രി വേദികളിലൂടെയാണ് കലാലോകത്ത് ശ്രദ്ധയാകർഷിച്ചത്. സിനിമാല അടക്കം നിരവധി ടെലിവിഷൻ ഷോകളിലും ധർമജൻ ബോൾഗാട്ടി ചിരി വേഷങ്ങളിലെത്തിയിരുന്നു.

Top