മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് അഞ്ചു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ഇതിനിടയ്ക്ക് ഐപിഎല്ലില്‍ മാത്രമാണ് ധോണി തന്റെ സാന്നിധ്യമറിയിക്കുന്നത്. എന്നിട്ടും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ താരം തന്നെയാണ് ധോണി.
ഇപ്പോഴിതാ ധോണിയുടെ പുതിയ ലുക്കും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. 2004-ല്‍ കരിയര്‍ തുടങ്ങിയകാലംതൊട്ട് ധോണിയുടെ സ്‌റ്റൈല്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.
Also Read: ഇന്ന് ലോക കോടീശ്വരൻ ! മസ്‌ക് തുടക്കകാലത്ത് യുഎസിൽ അനധികൃതമായി ജോലി ചെയ്‌തു
കരിയറിന്റെ തുടക്ക കാലത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി കളംനിറയുന്ന സമയം ധോണിയുടെ നീളന്‍ മുടിയായിരുന്നു ട്രെന്‍ഡിങ്. പിന്നീട് അത് വെട്ടിയൊതുക്കിയ ലുക്കും ആരാധകര്‍ ഏറ്റെടുത്തു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വീണ്ടും നീളന്‍ മുടിയുമായി ധോനി പ്രത്യക്ഷപ്പെട്ടപ്പോഴും ആരാധകര്‍ അദ്ഭുതപ്പെട്ടു.
ഇപ്പോള്‍ മുടിവെട്ടിയൊതുക്കി കളര്‍ ചെയ്ത്, വെളുത്ത വെസ്റ്റും സണ്‍ഗ്ലാസും ധരിച്ച് സ്‌റ്റൈലായി കാരവാനില്‍ നിന്നിറങ്ങുന്ന ധോണിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 2025 ഐപിഎല്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി ധോണി കളിക്കാനുണ്ടാകുമോ എന്ന് ആരാധകര്‍ സംശയിക്കുന്ന സമയത്താണ് ധോണിയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.