CMDRF

തനിക്ക് നേരെ ഫോക്കസ് ചെയ്ത ക്യാമറാമാനെ കുപ്പിയെറിയുമെന്ന് മുന്നറിയിപ്പുമായി ധോണി

തനിക്ക് നേരെ ഫോക്കസ് ചെയ്ത ക്യാമറാമാനെ കുപ്പിയെറിയുമെന്ന് മുന്നറിയിപ്പുമായി ധോണി
തനിക്ക് നേരെ ഫോക്കസ് ചെയ്ത ക്യാമറാമാനെ കുപ്പിയെറിയുമെന്ന് മുന്നറിയിപ്പുമായി ധോണി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ ഏറെ പ്രധാന്യമുള്ള താരമാണ് എം എസ് ധോണി. താരത്തെ ഗ്യാലറിയില്‍ കാണുമ്പോള്‍ തന്നെ ആരാധകര്‍ ആവേശത്തിലാകും. ലഖ്‌നൗവിനെതിരായ മത്സരത്തിലും സമാന സംഭവമുണ്ടായി. എന്നാല്‍ തനിക്ക് നേരെ ക്യാമറാവെക്കേണ്ടെന്നാണ് ധോണിയുടെ നിലപാട്.

മത്സരത്തില്‍ ഒരു പന്ത് മാത്രമാണ് ധോണി ബാറ്റ് ചെയ്തത്. ഇതിഹാസ താരത്തിനായി റുതുരാജ് ഗെയ്ക്ക്വാദ് അഞ്ചാം പന്തില്‍ സ്‌ട്രൈക്ക് കൈമാറി. നാല് റണ്‍സുമായി താരം പുറത്താകാതെ നിന്നു. സീസണില്‍ ഇതുവരെ ധോണിയെ പുറത്താക്കാന്‍ ആര്‍ക്കും സാധിച്ചിട്ടുമില്ല.

ചെന്നൈ ബാറ്റിംഗിനിടെ തനിക്ക് നേരെ ഫോക്കസ് ചെയ്ത ക്യാമറാമാനെ കുപ്പിയെറിയുമെന്ന് ധോണി മുന്നറിയിപ്പ് നല്‍കി. പിന്നാലെ ക്യാമറ ആരാധകരിലേക്കെത്തി. ഈ സമയം ധോണിയെ കണ്ടതിന്റെ ആവേശത്തിലായിരുന്നു ചെന്നൈ ആരാധകര്‍. പിന്നാലെ ധോണി ബാറ്റിംഗിന് ഇറങ്ങിയപ്പോഴും ആരാധകരുടെ ആവേശമുണ്ടായി.

Top