വിശാഖപട്ടണം: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ സീസണിലെ ആദ്യ പരാജയം നേരിട്ടു. എങ്കിലും മഹേന്ദ്ര സിംഗ് ധോണിയുടെ വെടിക്കെട്ട് കണ്ടതില്‍ ചെന്നൈ ആരാധകര്‍ ഹാപ്പിയാണ്. 16 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം ധോണി 37 റണ്‍സുമായി പുറത്താകാതെ നിന്നു. എന്നാല്‍ കളത്തില്‍ മാത്രമല്ല കളത്തിന് പുറത്തും ധോണി ആരാധക ഹൃദയം കീഴടക്കി.
മത്സരത്തില്‍ 20 റണ്‍സിനാണ് ചെന്നൈ ഡല്‍ഹിയോട് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തു. ചെന്നൈയുടെ മറുപടി ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സില്‍ അവസാനിച്ചു.വിശാഖപട്ടണത്തെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം നില്‍ക്കുന്ന ധോണിയുടെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗ്രൗണ്ടിലെ ഓര്‍മ്മകള്‍ എന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ചിത്രത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്.
In the ground of memories! 🦁🏟️#DCvCSK #WhistlePodu #Yellove 🦁💛 pic.twitter.com/QNcOdBFt74
— Chennai Super Kings (@ChennaiIPL) March 31, 2024