CMDRF

ധോണി ഈ സീസണ്‍ ഐപിഎല്ലില്‍ മുഴവന്‍ മത്സരങ്ങളും കളിക്കില്ല:ക്രിസ് ഗെയ്ല്‍

ധോണി ഈ സീസണ്‍ ഐപിഎല്ലില്‍ മുഴവന്‍ മത്സരങ്ങളും കളിക്കില്ല:ക്രിസ് ഗെയ്ല്‍
ധോണി ഈ സീസണ്‍ ഐപിഎല്ലില്‍ മുഴവന്‍ മത്സരങ്ങളും കളിക്കില്ല:ക്രിസ് ഗെയ്ല്‍

ചെന്നൈ: മഹേന്ദ്ര സിംഗ് ധോണി ഈ സീസണ്‍ ഐപിഎല്ലില്‍ മുഴവന്‍ മത്സരങ്ങളും കളിക്കില്ലെന്ന് വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ക്രിസ് ഗെയ്ല്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായക സ്ഥാനം കൈമാറ്റം ചെയ്തതിന് പിന്നാലെയാണ് ഗെയിലിന്റെ പ്രവചനം. സീസണില്‍ ധോണിക്ക് ഇടവേള വേണ്ടി വരുമെന്നാണ് വിന്‍ഡീസ് മുന്‍ താരം വ്യക്തമാക്കുന്നത്.

ഈ സീസണിന് ശേഷം ധോണി ഐപിഎല്‍ മതിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സോ ധോണിയോ വ്യക്തത വരുത്തിയിട്ടില്ല. അടുത്ത സീസണില്‍ ധോണി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

എം എസ് ധോണി ഈ സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കും. സൂപ്പര്‍ താരത്തിന്റെ കായികക്ഷമതയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എങ്കിലും റുതുരാജിനെ നായകനാക്കിയതിന് പിന്നില്‍ ധോണിക്ക് ആവശ്യമായ വിശ്രമം നല്‍കുകയാണ് ലക്ഷ്യമെന്നും ക്രിസ് ഗെയ്ല്‍ പ്രതികരിച്ചു.

Top