പരിശ്രമം ഫലം കണ്ടു: ടെസ്‌ലയിൽ ജോലി നേടി ഇന്ത്യക്കാരൻ

300-ലധികം അപേക്ഷകള്‍ക്കും പത്തിലധികം ഇന്റര്‍വ്യൂകൾക്കും ശേഷമാണ് സ്വപ്ന ജോലിയിൽ ധ്രുവ് എത്തിയിരിക്കുന്നത്

പരിശ്രമം ഫലം കണ്ടു: ടെസ്‌ലയിൽ ജോലി നേടി ഇന്ത്യക്കാരൻ
പരിശ്രമം ഫലം കണ്ടു: ടെസ്‌ലയിൽ ജോലി നേടി ഇന്ത്യക്കാരൻ

സ്വപ്‌നം കണ്ട ജോലി ലഭിക്കുന്നതിന് നിരവധി പ്രതിസന്ധികൾ നേരിടേണ്ടതുണ്ട് .കഠിനപ്രയത്‌നത്തിലൂടെ മാത്രമേ ആഗ്രഹങ്ങള്‍ എത്തിപ്പിടിക്കാനാകു. ഇത്തരത്തില്‍ സ്വപ്‌നജോലി നേടിയെടുത്ത സന്തോഷം പങ്കുവെയ്ക്കുകയാണ് പുണെ സ്വദേശിയായ ധ്രുവ് ലോയ. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയിലാണ് ധ്രുവ് ജോലി നേടിയിരിക്കുന്നത്.

300-ലധികം അപേക്ഷകള്‍ക്കും 500-ലധികം മെയിലുകളും പത്തിലധികം ഇന്റര്‍വ്യൂകൾക്കും ശേഷമാണ് ഏറെ നാളായി ആഗ്രഹിച്ച ജോലി ധ്രുവ് നേടിയെടുത്തത്. ലിങ്ക്ഡിനിലാണ് യുവാവ് തന്റെ അനുഭവം പങ്കുവെച്ചത്.

ALSO READ: ക്രിസ്ത്യൻ പള്ളിയുടെ ചുറ്റുമതിൽ തകർത്ത് ബി.ജെ.പിക്കാർ

വിസ കാലാവധി ഏതുനിമിഷവും കഴിയുമെന്ന് പേടിച്ചാണ് കഴിഞ്ഞതെന്നും ,നിരവധി കഷ്ടതകൾ താൻ നേരിട്ടുവെന്നും മാസങ്ങളോളം സുഹൃത്തുക്കളുടെ അപാർട്മെന്റുകളിലാണ് താമസിച്ചതെന്നും ധ്രുവ് പറഞ്ഞു. കിട്ടുന്ന ഓരോ ഡോളറും സൂക്ഷിച്ചു വെച്ചിരുന്നെന്നും എന്നാല്‍ എന്റെ കഷ്ടപ്പാടുകളെല്ലാം ഫലം കണ്ടുവെന്നും ധ്രുവ് ലിങ്ക്ഡിനില്‍ കുറിച്ചു.

Top