CMDRF

ധ്യാൻ ശ്രീനിവാസന്റെ ‘ചീനാ ട്രോഫി’ ഒടിടിയിലേക്ക്

പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക

ധ്യാൻ ശ്രീനിവാസന്റെ ‘ചീനാ ട്രോഫി’ ഒടിടിയിലേക്ക്
ധ്യാൻ ശ്രീനിവാസന്റെ ‘ചീനാ ട്രോഫി’ ഒടിടിയിലേക്ക്

ധ്യാൻ ശ്രീനിവാസനെ നായകനാക്കി അനിൽ ലാൽ സംവിധാനം ചെയ്ത ‘ചീനാ ട്രോഫി’ എന്ന ചിത്രം ഒടിടിയിലേക്ക്. 2023 ഡിസംബറിൽ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. എട്ട് മാസത്തിനിപ്പുറമാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. 2023 ഡിസംബറിൽ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. എട്ട് മാസത്തിനിപ്പുറമാണ് ഒടിടി റിലീസിനൊരുങ്ങുന്നത് . പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഓഗസ്റ്റ് 30 ന് പ്രദർശനം തുടങ്ങും.

ഹാസ്യത്തിന്റെ മേമ്പൊടിയോടെയുള്ള ഒരു ഫീൽ ഗുഡ് എന്റർടൈനർ ആണ് ചിത്രം. പ്രസിഡൻഷ്യൽ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്‌ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ധ്യാൻ ശ്രീനിവാസൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം കെന്റി സിർദോ, ഷെഫ് സുരേഷ് പിള്ള, ജാഫർ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനിൽ ബാബു, ജോണി ആന്റണി, ജോർഡി പൂഞ്ഞാർ, നാരായണൻ കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Also read: റിലീസ് തീയതി പ്രഖ്യാപിച്ച് തമിഴ് ചിത്രം ‘വിടുതലൈ പാർട്ട് 2’

ചീന ട്രോഫിയുടെ ഛായാഗ്രാഹകൻ സന്തോഷ് അണിമയും എഡിറ്റർ രഞ്ജൻ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈൻ: ബാദുഷ എൻ എം, സംഗീതം: സൂരജ് സന്തോഷ്, വർക്കി, പശ്ചാത്തല സംഗീതം: വർക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉമേഷ് എസ് നായർ, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ്മ, മേക്കപ്പ്: അമൽ, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്‌സൽ, കളറിസ്റ്റ്: ശ്രീക് വാരിയർ, ഫൈനൽ മിക്‌സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്‌സ് എൻജിനീയർ: ടി ഉദയകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ്, പിആർഒ: ആതിര ദിൽജിത്ത്, വാഴൂർ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ.

Top