മധ്യപ്രദേശിൽ വയറിളക്കവും ജലജന്യ രോഗങ്ങളും മൂലം 7 പേർ മരിച്ചു; 150 പേർ ചികിത്സയിൽ

മധ്യപ്രദേശിൽ വയറിളക്കവും ജലജന്യ രോഗങ്ങളും മൂലം 7 പേർ മരിച്ചു; 150 പേർ ചികിത്സയിൽ
മധ്യപ്രദേശിൽ വയറിളക്കവും ജലജന്യ രോഗങ്ങളും മൂലം 7 പേർ മരിച്ചു; 150 പേർ ചികിത്സയിൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ആദിവാസി ആധിപത്യമുള്ള മണ്ഡ്‌ല ജില്ലയിൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ വയറിളക്കവും ജലജന്യ രോഗങ്ങളും മൂലം അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ ഏഴ് പേർ മരിക്കുകയും 150 പേർക്ക് അസുഖം ബാധിക്കുകയും ചെയ്‌തതായി അധികൃതർ ശനിയാഴ്ച അറിയിച്ചു. ഘുഘ്രി ബ്ലോക്കിലെ ദേവ്രഹ ബഹ്മണി ഗ്രാമത്തിൽ നാലുപേർക്കും ബിച്ചിയ ബ്ലോക്കിന് കീഴിലുള്ള മധോപൂർ ഗ്രാമത്തിൽ മൂന്നുപേർക്കും വയറിളക്കം മൂലമാണ് ജീവൻ നഷ്ടമായതെന്ന് ജില്ലാ എപ്പിഡെമിക് കൺട്രോൾ ഓഫീസർ ഡോ.യതീന്ദ്ര ജാരിയ പറഞ്ഞു. മധോപൂർ ഗ്രാമവാസിയായ ഏഴാമത്തെയാൾ വെള്ളിയാഴ്ച ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.

രണ്ട് ബ്ലോക്കുകളിലായി 150 ഓളം പേർ വയറിളക്കവും ജലജന്യ രോഗങ്ങളും കാരണം രോഗികളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഘുഘ്രി ബ്ലോക്കിലെ ചില രോഗികളെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വയറിളക്കം നിയന്ത്രണവിധേയമാക്കാൻ ആരോഗ്യസംഘങ്ങൾ ശ്രമിക്കുന്നുണ്ടെന്ന് ജാരിയ പറഞ്ഞു.

നിലവിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ കേസുകൾ പുറത്തുവന്നതിനെ തുടർന്ന് ഏരിയ ഹെൽത്ത് സൂപ്പർവൈസറെ സസ്‌പെൻഡ് ചെയ്യുകയും മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.

Top