ബംഗാളില്‍ മുന്നേറിയില്ല; മുര്‍ഷിദാബാദില്‍ മാത്രം രണ്ടാമതെത്തി സിപിഎം

ബംഗാളില്‍ മുന്നേറിയില്ല; മുര്‍ഷിദാബാദില്‍ മാത്രം രണ്ടാമതെത്തി സിപിഎം
ബംഗാളില്‍ മുന്നേറിയില്ല; മുര്‍ഷിദാബാദില്‍ മാത്രം രണ്ടാമതെത്തി സിപിഎം

ഒരു കാലത്ത് ഉരുക്കു കോട്ടയായിരുന്ന ബംഗാളില്‍ തകര്‍ന്നടിഞ്ഞതിനു ശേഷം തിരിച്ചുവരാനാകാതെ സിപിഎം. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ലക്ഷങ്ങളെ അണിനിരത്തി റാലികളും സമ്മേളനങ്ങളും നടത്തി തിരിച്ചുവരവിന്റെ പാതയിലായിരുന്നു സിപിഎം. എന്നാല്‍ ഒരിടത്തും ജയിക്കാതെ നിരാശപ്പെടുത്തുകയായിരുന്നു.

മുര്‍ഷിദാബാദ് മണ്ഡലത്തില്‍ രണ്ടമത്ത്തിയതാണ് ആകെയുള്ള നേട്ടം. അതും ജയിച്ച സ്ഥാനാര്‍ഥിയേക്കാള്‍ ഒന്നര ലക്ഷത്തിലധികം വോട്ടിന് പിന്നിലും പോയി. സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമാണ് അവിടെ രണ്ടാമതെത്തിയത്.
ഒരുകാലത്ത് സിപിഎമ്മിന്റെ ഉരുക്കുകോട്ടയായിരുന്നു മുര്‍ഷിദാബാദ്. സിപിഎം നേതാവ് സെയ്ദ് മൊസദുല്‍ ഹൊസൈനെ 5 പ്രാവശ്യം തുടര്‍ച്ചയായി ലോകസഭയിലേക്ക് വിട്ട സ്ഥലം. തകര്‍ന്നടിഞ്ഞതിനു ശേഷവും 2014ല്‍ സിപിഎമ്മിനെ ജയിപ്പിച്ച നാട്.
ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായി കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നാണ് സിപിഎം ഇത്തവണ മത്സരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ കഴിഞ്ഞു. രണ്ട് മണ്ഡലങ്ങളില്‍ രണ്ടാമതുമായി. മാല്‍ദഹ ദക്ഷിണില്‍ നിന്നും ഇഷാഖാന്‍ ചൗധരിയാണ് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് ബിജെപിയുടെ ശ്രീരൂപ മിത്ര ചൗധരിയെ പരാജയപ്പെടുത്തിയത്. അവിടെ തൃണമൂല്‍ കോണ്‍ഗ്രസ് മൂന്നാമതായി.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ച 6.3 ശതമാനം വോട്ട് 5.67 ശതമാനമായും കുറഞ്ഞു. എന്നാല്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ നില മെച്ചപ്പെടുത്താനും കഴിഞ്ഞു എന്നതും ആശ്വാസ്യകരമാണ്. 2021ല്‍ 4.73 ശതമാനം ആയിരുന്നു സിപിഎമ്മിന് ലഭിച്ചത്.

Top