മുംബൈ ഇന്ത്യന്‍സിന്റെ അവസാന രണ്ട് മത്സരങ്ങളില്‍ ബൗള്‍ ചെയ്തില്ല; കാരണം വ്യക്തമാക്കി ഹാര്‍ദ്ദിക് പാണ്ഡ്യ

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ അവസാന രണ്ട് മത്സരങ്ങളില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ബൗള്‍ ചെയ്തിരുന്നില്ല. ആദ്യ രണ്ട് മത്സരങ്ങള്‍ ബൗള്‍ ചെയ്ത ഹാര്‍ദ്ദിക് പിന്നീടുള്ള മത്സരങ്ങളില്‍ പന്തെറിയാന്‍ എത്താതിരുന്നത് പരിക്ക് കാരണമാണെന്നുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോള്‍ ഇതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഹാര്‍ദ്ദിക്.

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് ഓവറുകള്‍ എറിഞ്ഞ പാണ്ഡ്യ വിക്കറ്റുകളൊന്നും എടുത്തിരുന്നില്ല. എന്നാല്‍ 30 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. രണ്ടാമത്തെ മത്സരത്തില്‍ നാല് ഓവര്‍ ബൗള്‍ ചെയ്ത പാണ്ഡ്യ 46 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കി.

‘എനിക്ക് പരിക്കൊന്നുമില്ല. ഞാന്‍ ശരിയായ സമയത്ത് ബൗള്‍ ചെയ്യും. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ബൗളിങ്ങില്‍ ഞാന്‍ ഇല്ലാതെ തന്നെ എല്ലാം നല്ല രീതിയില്‍ നടന്നു’, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഹാര്‍ദ്ദിക് പ്രതികരിച്ചു.

Top