ഉഴുന്നിന് ഇത്രയോളം ഗുണങ്ങള്‍ ഉണ്ടായിരുന്നോ…!

ഉഴുന്നിന് ഇത്രയോളം ഗുണങ്ങള്‍ ഉണ്ടായിരുന്നോ…!

ഉഴുന്ന് പൊതുവേ നാം ഇഢ്ഢലി, ദോശമാവ് ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഉഴുന്നു കൊണ്ടുണ്ടാക്കുന്ന ഉഴുന്നുവട പോലുള്ള വിഭവങ്ങള്‍ക്ക് ഇതേറെ പ്രധാനം. ഉഴുന്ന് ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് മലബന്ധം തടയാന്‍ നല്ലതാണ്. വൈറ്റമിന്‍ ബി, പൊട്ടാസ്യം, കാല്‍സ്യം എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. ആയുര്‍വേദ പ്രകാരം അഗ്‌നിയെ ജ്വലിപ്പിച്ച് എളുപ്പം ദഹനം നടത്തുന്ന ഭക്ഷണ വസ്തുവാണ് ഉഴുന്ന്. പ്രോട്ടീനും ഊര്‍ജ്ജവും ഉള്ളതുകൊണ്ടുതന്നെ ശാരീരിക വളര്‍ച്ചയ്ക്കും മസിലുകളുടെ വളര്‍ച്ചയ്ക്കും സഹായകവുമാണ്. ഉഴുന്നു പരിപ്പിന് ആരോഗ്യപരമായ ഏറെ ഗുണങ്ങളുണ്ട്. ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഇത് ഏറെ ആരോഗ്യകരവുമാണ്. ഇത് ദഹനത്തിനും മലബന്ധം മാറ്റുന്നതിനും നല്ലതുമാണ്. ധാരാളം അയേണ്‍ അടങ്ങിയ ഇത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു ഭക്ഷണമാണ് ഉഴുന്ന്. വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് പ്രത്യേകിച്ചും. മത്സ്യ മാംസാദികളില്‍ നിന്നും ലഭിയ്ക്കുന്ന പ്രോട്ടീനു പകരം വയ്ക്കാന്‍ വെജിറ്റേറിയന്‍കാര്‍ക്കു ചേര്‍ന്നൊരു ഭക്ഷണം.ഉഴുന്നില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയ്ക്കു നല്ലതാണ്. അരച്ചു മുഖത്തിടുന്നതും ഏറെ ഗുണകരമാണ്.

പുരുഷ ലൈംഗിക താല്‍പര്യത്തിനും ശേഷിക്കുറവിനുമെല്ലാം ആയുര്‍വേദം അനുശാസിയ്ക്കുന്ന ഒരു ഭക്ഷണ വസ്തുവാണ് ഉഴുന്ന്. ഉഴുന്ന് വെള്ളത്തില്‍ ഇട്ടു കുതിര്‍ത്ത ശേഷം നെയ്യില്‍ വറുത്തു കഴിയ്ക്കാവുന്നതാണ്. ഇത് പുരുഷ ശേഷിയ്ക്കു സഹായിക്കും. പുരുഷവന്ധ്യതാപ്രശ്നങ്ങള്‍, ശീഘ്രസ്ഖലനം, ബീജത്തിന്റെ കട്ടികുറവ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത് ബീജത്തിന്റെ അളവും ഗുണവും വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതു പാലിലിട്ടു കുതിര്‍ത്ത് പഞ്ചസാര ചേര്‍ത്തു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ശരീരത്തിലെ കോശങ്ങള്‍ക്ക് ആരോഗ്യകരമാണിത്. ഇത് മസിലുകളുടെ ആരോഗ്യത്തിനും മികച്ചതാണ്. ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് അമിതമായ വിശപ്പകറ്റുന്ന നല്ലൊരു ഭക്ഷണ വസ്തു കൂടിയാണിത്. ധാരാളം പ്രോട്ടീനും അയണും നാരുകളും ഊര്‍ജ്ജവും ഫോളിക് ആസിഡും ഉള്ളതിനാല്‍ കുട്ടികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഇതേറെ ഉത്തമമാണ്. പ്രായമായവര്‍ ഇഡ്ലി അല്ലെങ്കില്‍ ദോശ അവരുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മശക്തി നിലനിര്‍ത്താനും അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യത്തിനും സഹായകമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്.

Top