തിരുവനന്തപുരം: വൈധ്യുതി ബിൽ അടക്കാൻ മറന്നുപോകുന്നുണ്ടോ. പേടിക്കണ്ട കെ എസ് ഇ ബി അടക്കാൻ ഓർമ്മിപ്പിച്ചോളും. എങ്ങനെയെന്നല്ലേ. ബിൽ അടയ്‌ക്കേണ്ട തിയ്യതിയാകുമ്പോൾ നിങ്ങളെ കെ എസ് ഇ ബി തന്നെ ഓർമിപ്പിച്ചു തന്നോളും. അതിനുള്ള സംവിധാനം ഒരുങ്ങിക്കഴിഞ്ഞു.
ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിനാണ് കെഎസ്ഇബി പ്രത്യേക സംവിധാനം ഒരുക്കിയത്. കൺസ്യൂമർ രേഖകൾക്കൊപ്പം ഫോൺനമ്പർ ചേർത്താൽ വൈദ്യുതി ബിൽ തുക അടയ്ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്എംഎസായി ലഭിക്കും.
Also Read: ഭൂമിയെ ലക്ഷ്യംവെച്ച് ഛിന്നഗ്രഹം അതിവേഗം അരികിലേക്ക്; മുന്നറിയിപ്പുമായി നാസ
വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങൾ, വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകൾ തുടങ്ങിയവയും ലഭ്യമാകും. ttps://wss.kseb.in/selfservices/registermobile എന്ന വെബ്സൈറ്റിലൂടെയും സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും മീറ്റർ റീഡറുടെ കൈയ്യിലെ ബില്ലിംഗ് മെഷീൻ വഴിയുമൊക്കെ ഫോൺനമ്പർ രജിസ്റ്റർ ചെയ്യാം. പേടിക്കണ്ട ഈ സേവനം തികച്ചും സൗജന്യമാണെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്.