CMDRF

അറിയാമോ , ഈ ഭക്ഷണങ്ങള്‍ പാവയ്ക്കക്കൊപ്പം കഴിക്കാന്‍ പാടില്ല

അറിയാമോ , ഈ ഭക്ഷണങ്ങള്‍ പാവയ്ക്കക്കൊപ്പം കഴിക്കാന്‍ പാടില്ല
അറിയാമോ , ഈ ഭക്ഷണങ്ങള്‍ പാവയ്ക്കക്കൊപ്പം കഴിക്കാന്‍ പാടില്ല

ട്ടുമിക്ക ആള്‍ക്കാര്‍ക്കും ഇഷ്ടമല്ലാത്തതും എന്നാല്‍ ധാരാളം പോഷക?ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. ശരീരത്തിന് ആവിശ്യമായ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ പാവയ്ക്ക ജ്യൂസ് ആക്കി കുടിക്കുന്നതും നല്ലതാണ് .വിറ്റാമിന്‍ ബി, സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ ഇവയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാവയ്ക്കയോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

അസിഡിക് ഭക്ഷണങ്ങള്‍

അസിഡിറ്റി കൂടുതലുള്ള ഭക്ഷണങ്ങളായ തക്കാളിയും സിട്രസ് പഴങ്ങളും പാവയ്ക്കയുടെ കയ്പ്പിനെ വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഇവയും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുക.

എരിവേറിയ സുഗന്ധവ്യഞ്ജനങ്ങള്‍

ഗ്രാമ്പൂ, കറുവപ്പട്ട, ജാതിക്ക തുടങ്ങിയ എരിവുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ക്കൊപ്പവും പാവയ്ക്ക കഴിക്കരുത്.
ഈ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് പാവയ്ക്കയുടെ കയ്പിനോട് മത്സരിക്കാന്‍ കഴിയും. ഇതുമൂലം കായ്പ്പും എരുവും കൂടി ചേര്‍ന്നുള്ള രുചിയാകും ഫലം.

പാലുല്‍പന്നങ്ങള്‍

പാല്, തൈര്, ചീസ് തുടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ പാവയ്ക്കയോടൊപ്പം കഴിക്കുമ്പോള്‍ രുചി വ്യത്യാസം തോന്നാനും ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാനും കാരണമാകും.

റെഡ് മീറ്റ്

റെഡ് മീറ്റിലെ അമിതമായ കൊഴുപ്പ് പാവയ്ക്കയുടെ കയ്പ്പിനെ തീവ്രമാക്കും. അതിനാല്‍ ഇവയും ഒരുമിച്ച് കഴിക്കാതിരിക്കുന്നതാകും നല്ലത്.

മധുരമുള്ള പഴങ്ങള്‍

വാഴപ്പഴം, ആപ്പിള്‍, മാമ്പഴം തുടങ്ങി മധുരം ധാരാളം അടങ്ങിയ പഴങ്ങള്‍ പാവയ്ക്കയോടൊപ്പം കഴിക്കുന്നത് പാവയ്ക്കയുടെ കയ്പ്പ് വര്‍ധിപ്പിക്കാന്‍ കാരണമാകും.

Top