CMDRF

‘രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല’: നിഖാത്ത് സരിന്‍

‘രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല’: നിഖാത്ത് സരിന്‍
‘രണ്ട് ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല’: നിഖാത്ത് സരിന്‍

പാരിസ്: പാരിസ് ഒളിംപിക്‌സ് ബോക്‌സിംഗ് പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടതിന് പിന്നാലെ വികാരധീനയായി ഇന്ത്യന്‍ താരം നിഖാത്ത് സരിന്‍. മത്സരത്തില്‍ പരാജയപ്പെട്ട ശേഷം തനിക്ക് ഒരല്‍പ്പം വെള്ളം തരുമോയെന്ന് താരം ചോദിച്ചു. പിന്നാലെ രാജ്യത്തിനായി മെഡല്‍ നേടാന്‍ കഴിയാതിരുന്നതില്‍ താരം ക്ഷമ ചോദിക്കുകയും ചെയ്തു.

ഒളിംപിക്‌സ് വേദിയിലെത്താന്‍ ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു. മാനസികമായും ശാരീരികമായും ഒളിംപിക്‌സിനായി ഒരുങ്ങി. രണ്ട് ദിവസമായി താന്‍ ഭക്ഷണം കഴിച്ചില്ല. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. രണ്ട് ദിവസമായി താന്‍ വെള്ളം പോലും കുടിച്ചിരുന്നില്ല. ഈ രണ്ട് ദിവസങ്ങളില്‍ മണിക്കൂറുകളോളം തനിക്ക് ഓടേണ്ടതായി വന്നു. പ്രീക്വാര്‍ട്ടറില്‍ വിജയിച്ചിരുന്നെങ്കില്‍ തന്റെ കഠിനാദ്ധ്വാനം വിലമതിക്കപ്പെടുമായിരുന്നു. എന്നാല്‍ അദ്ധ്വാനം ഇപ്പോള്‍ ക്ഷമാപണത്തിന് ഒരു മാര്‍ഗമായിരിക്കുന്നു. മത്സരം വിജയിക്കാനായി പരമാവധി ശ്രമിച്ചെന്നും നിഖാത്ത് സരീന്‍ പറഞ്ഞു.

Top