മട്ടൻ കറി കിട്ടിയില്ല, കല്യാണ വീട്ടിൽ കൂട്ടയടി

സ്ത്രീകളടക്കം 19 പേർക്കെതിരെ നവിപേട്ട് പൊലീസ് കേസെടുത്തു.

മട്ടൻ കറി കിട്ടിയില്ല, കല്യാണ വീട്ടിൽ കൂട്ടയടി
മട്ടൻ കറി കിട്ടിയില്ല, കല്യാണ വീട്ടിൽ കൂട്ടയടി

നിസാമാബാദ്: കല്യാണ വീട്ടിൽ മട്ടൻ കറി വിളമ്പിയതിനെച്ചൊല്ലി കൂട്ടയടി. ഇരു വിഭാഗം ആളുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. തെലങ്കാനയിലുണ്ടായ സംഭവത്തിൽ സ്ത്രീകളടക്കം 19 പേർക്കെതിരെ നവിപേട്ട് പൊലീസ് കേസെടുത്തു.

നവിപേട്ട് സ്വദേശിനിയായിരുന്നു വധു. വരൻ നന്ദി പേട്ടിലെ ബദ്ഗുന ഗ്രാമത്തിൽനിന്നും. രണ്ടു വീട്ടുകാരും ചിലവുകൾ പങ്കിട്ടാണ് കല്യാണ ദിവസം ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്. എന്നാൽ, ആട്ടിറച്ചി വിളമ്പിയതിൽ വിവേചനം കാണിച്ചതായി ഒരു വിഭാഗം കുറ്റപ്പെടുത്തുകയായിരുന്നു. മദ്യപിച്ചെത്തിയ ചിലർ കൂടുതൽ ആട്ടിറച്ചി വിളമ്പാൻ ആവശ്യപ്പെട്ടെങ്കിലും കാറ്ററിങ് ജീവനക്കാർ വിസമ്മതിച്ചു. വാക്കുതർക്കത്തിനിടെ ഒരാൾ കാറ്ററിങ് ജീവനക്കാരനെ പാത്രങ്ങൾ കൊണ്ട് ആക്രമിച്ചതോടെ സംഘട്ടനത്തിലേക്ക് എത്തുകയായിരുന്നു.പാത്രങ്ങളും വടികളും ഉപയോഗിച്ചായിരുന്നു പരസ്പരം ആക്രമണം. ഇതിനിടെ കല്ലേറും ഉണ്ടായി. പരിക്കേറ്റവരിൽ ചിലരെ നവിപേട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവമറിഞ്ഞ് നവിപേട്ട് പൊലീസ് സ്ഥലത്തെത്തി. 19 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് നവിപേട്ട് എസ്.ഐ അറിയിച്ചു.

Top