എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

രീരത്തില്‍ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. ചീത്ത കൊളസ്ട്രോള്‍ ആണ് ഹൃദയത്തിന് പണി തരുന്നത്. നല്ല കൊളസ്ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലീവ് ഓയില്‍, അവക്കാഡോ, വാള്‍നട്‌സ്, സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സീഡുകള്‍ കഴിക്കുന്നതും നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും. പതിവായി വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുന്നത് നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും. ഇതിനായി നടത്തം, സൈക്ലിങ്, ഓട്ടം തുടങ്ങിയവ തെരഞ്ഞെടുക്കാം. പുകവലി ഉപേക്ഷിക്കുക. പുകവലി ഉപേക്ഷിക്കുന്നതും ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ കൂട്ടാന്‍ സഹായിക്കും. പഞ്ചസാര, കാര്‍ബോഹൈട്രേറ്റ് തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളും പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാന്‍ ഗുണം ചെയ്യും. ഇവ ശരീരഭാരം കൂടാനും ഹൃദയാരോഗ്യം മോശമാകാനും കാരണമാകും. മദ്യപാനവും ഒഴിവാക്കുന്നത് എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാന്‍ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, പയറു വര്‍ഗങ്ങളും ബീന്‍സും കഴിക്കുന്നതും ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിനെ കൂട്ടാനും സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റിലെ കൊക്കോയും എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂടാന്‍ സഹായിക്കും. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Top