CMDRF

അൻവറിനെ കൂടെ നിർത്തുന്നതിനെ ചൊല്ലി കെ.പി.സി.സിയിൽ ഭിന്നാഭിപ്രായം

പാലക്കാടും ചേലക്കരയിലും ഡി.എം.കെ പിന്തുണക്കുന്ന സ്ഥാനാർഥികളെ പിൻവലിക്കണമെന്ന് പി.വി അൻവറിനോട് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു

അൻവറിനെ കൂടെ നിർത്തുന്നതിനെ ചൊല്ലി കെ.പി.സി.സിയിൽ ഭിന്നാഭിപ്രായം
അൻവറിനെ കൂടെ നിർത്തുന്നതിനെ ചൊല്ലി കെ.പി.സി.സിയിൽ ഭിന്നാഭിപ്രായം

തിരുവനന്തപുരം: സി.പി.എം വിട്ട് ഡി.എം.കെ എന്ന പേരിൽ സംഘടന രൂപീകരിച്ച പി.വി. അൻവർ എം.എൽ.എയെ കൂടെ നിർത്തുന്നതിനെ ചൊല്ലി കെ.പി.സി.സിയിൽ ഭിന്നാഭിപ്രായം. അൻവറിനെ കൂടെ നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടപ്പോൾ, അൻവറിന്റെ പുറകെ പോകേണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരന്റെ നിലപാട്. ഇന്നലെ രാത്രി ചേർന്ന കെ.പി.സി.സി അടിയന്തര നേതൃയോഗത്തിലായിരുന്നു അഭിപ്രായമുയർന്നത്. ഉപാധികൾ അംഗീകരിക്കാതെ തന്നെ അൻവറിനെ കൂടെ നിർത്തണമെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവിന്റേത്.

പാലക്കാട്ടേക്ക് ശ്രദ്ധ നൽകിയാൽ പോരായെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു. പാലക്കാട്ടേക്ക് അമിത ശ്രദ്ധ നൽകിയാൽ ചേലക്കരയിൽ തിരിച്ചടിയുണ്ടാകുമെന്നും വിമർശനമുയർന്നു. മൂന്ന് മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കാനുള്ള പ്രവർത്തനമാണ് ഉണ്ടാകേണ്ടതെന്നും ഭാരവാഹികൾ അറിയിച്ചു.

Also Read: നവീന്‍ ബാബുവിന്റെ ആത്മഹത്യ; പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

കെ.പി.സി.സി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും ഡി.സി.സി പ്രസിഡന്റുമാരുടെയും യോഗം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വയനാട്, പാലക്കാട്, ചേലക്കര എന്നിവിടങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം യോഗം പങ്കുവെച്ചു.

ചേലക്കരയിൽ കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിച്ചാൽ പാലക്കാട് ഡി.എം.കെ പിന്തുണയുള്ള സ്ഥാനാർഥിയെ പിൻവലിക്കാമെന്നാണ് പി.വി. അൻവർ ഇന്നലെ പറഞ്ഞിരുന്നത്. പാലക്കാടും ചേലക്കരയിലും ഡി.എം.കെ പിന്തുണക്കുന്ന സ്ഥാനാർഥികളെ പിൻവലിക്കണമെന്ന് പി.വി അൻവറിനോട് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥാനാർഥികളെ തത്കാലം പിൻവലിക്കില്ലെന്നും ആദ്യം താനുന്നയിച്ച ആവശ്യം അംഗീകരിക്കട്ടെയെന്നുമാണ് അൻവറിന്റെ നിലപാട്.

Top