മനാമ: മദ്‌റസ വിദ്യാര്‍ഥികള്‍ക്കായി ആദ്യമായി ഡിജിറ്റല്‍ അറ്റന്‍ഡന്‍സ് സംവിധാനമൊരുക്കിയും മൊബൈല്‍ ആപ്പിലൂടെ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രക്ഷിതാക്കളുടെ വിരല്‍തുമ്പില്‍ എത്തിച്ചും വിദ്യാര്‍ഥികളെ വരവേറ്റുകൊണ്ട് റയ്യാന്‍ സ്റ്റഡി സെന്റര്‍ പുതിയ അധ്യയന വര്‍ഷത്തെ സ്വാഗതംചെയ്തു.ഹൂറയില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസ വേനലവധി കഴിഞ്ഞ് വെള്ളിയാഴ്ച തുറന്നു. ഓഫ്ലൈന്‍ മോണിങ് ബാച്ച് വെള്ളിയാഴ്ചയും ഈവനിങ് ബാച്ച് സെപ്റ്റംബര്‍ 9നുമായിരിക്കും പ്രവര്‍ത്തനമാരംഭിക്കുക. ഓണ്‍ലൈന്‍ ബാച്ചുകള്‍ സെപ്റ്റംബര്‍ 10നും പ്രവര്‍ത്തനം തുടങ്ങും.
രക്ഷിതാക്കളുടെയും കുട്ടികളുടെയും സൗകര്യം പരിഗണിച്ച് ഈ അധ്യയനവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ബാച്ചുകള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍നിന്ന് ചൊവ്വ, വ്യാഴം ദിവസങ്ങളിലേക്ക് മാറ്റിയതായും വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. മനാമ, മുഹറഖ്, ബുസൈത്തീന്‍, ജിദ്ഹഫ്സ, സഗായ എന്നീ ബസ് റൂട്ടുകള്‍ക്ക് പുറമെ ഈ അക്കാദമിക വര്‍ഷം മുതല്‍ വാഹന സൗകര്യങ്ങള്‍ സാര്‍, ജനുസ്സാന്‍, ബുദൈയ റൂട്ടിലും ലഭ്യമാക്കി.ഈസ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസ സെപ്റ്റംബര്‍ 13നായിരിക്കും തുറന്ന് പ്രവര്‍ത്തനമാരംഭിക്കുക. അഡ്മിഷനും മറ്റു അന്വേഷണങ്ങള്‍ക്കുമായി 3302 4471, 3604 6005 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.