ദിലീപ് @150 ; ചിത്രത്തിൻറെ ടൈറ്റില്‍ പ്രഖ്യാപനം നാളെ

മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. മാജിക് ഫ്രെയിംസിന്‍റെ 30-ാം നിര്‍മ്മാണ സംരംഭവും ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന ആദ്യ ദിലീപ് ചിത്രവുംകൂടിയാണിത്.

ദിലീപ് @150 ; ചിത്രത്തിൻറെ ടൈറ്റില്‍ പ്രഖ്യാപനം നാളെ
ദിലീപ് @150 ; ചിത്രത്തിൻറെ ടൈറ്റില്‍ പ്രഖ്യാപനം നാളെ

ലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപ് നായകനാവുന്ന 150-ാമത്തെ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ. ഫസ്റ്റ് ലുക്കിനൊപ്പം നാളെ രാവിലെ 10.10 നാണ് പേരും പ്രഖ്യാപിക്കുക. നവാഗതനായ ബിന്റോ സ്റ്റീഫനാണ് ചിത്രത്തിന്‍റെ സംവിധാനം. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. മാജിക് ഫ്രെയിംസിന്‍റെ 30-ാം നിര്‍മ്മാണ സംരംഭവും ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന ആദ്യ ദിലീപ് ചിത്രവുംകൂടിയാണിത്.

ഒരു ഫാമിലി എന്റർടെയ്‍‌നറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനൽ ദേവ് ആണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം രൺദിവെ. സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, ജോസ് കുട്ടി എന്നീ പ്രമുഖ താരങ്ങളെ കൂടാതെ നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു.

Also Read: കാത്തിരിപ്പ് മതിയാക്കാം; ഗഗനചാരി ഒടിടിയിൽ

ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പം ഉള്ള മൂന്നാമത്തെ ചിത്രവും.എറണാകുളവും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ.

Top