നടിയെ ആക്രമിച്ച കേസ്; അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴി പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന് ദിലീപ് കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കെതിരെ ദിലീപ് വീണ്ടും ഹൈക്കോടതിയില്‍. മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജഡ്ജി ഹണി എം വര്‍ഗീസ് നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്നാണ് ആവശ്യം. തീര്‍പ്പാക്കിയ ഒരു കേസിലാണ് അതിജീവിതക്ക് മൊഴി പകര്‍പ്പ് നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമായിരുന്നു ജില്ലാ ജഡ്ജിയുടെ വസ്തുത അന്വേഷണ റിപ്പോര്‍ട്ട് നേരത്തെ അതിജീവിത നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതിനെതിരെ അതിജീവിത വീണ്ടും ഹൈക്കോടതി സമീപിക്കുകയും മൊഴികളുടെ പകര്‍പ്പ് നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ആയിരുന്നു. ദിലീപ് നല്‍കിയ ഹര്‍ജി അവധിക്കാല ബഞ്ച് നാളെ പരിഗണിക്കും.

Top