CMDRF

ദിലീപ്, വിനീത്, ധ്യാന്‍ ടീമിന്റെ ‘ഭ.ഭ.ബ’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ദിലീപ്, വിനീത്, ധ്യാന്‍ ടീമിന്റെ ‘ഭ.ഭ.ബ’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
ദിലീപ്, വിനീത്, ധ്യാന്‍ ടീമിന്റെ ‘ഭ.ഭ.ബ’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ.ഭ.ബ. താര ദമ്പതിമാരായ നൂറിന്‍ ഷെരീഫും ഫാഹിം സഫറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാലക്കാട് വച്ച് ചിത്രത്തിന്റെ പൂജ നടന്നു. ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നത്. വമ്പന്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ഗോകുലം മൂവീസിന്റെ ബാനറും ഈ പ്രോജക്റ്റിന്മേല്‍ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തുന്ന ഘടകമാണ്.

കോ- പ്രൊഡ്യൂസേര്‍സ് വി സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയുമാണ്. വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് ഭ.ഭ.ബ യുടെ സംവിധായകന്‍ ധനഞ്ജയ് ശങ്കര്‍. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാന്‍ഡി മാസ്റ്ററും കൊമെഡിയന്‍ റെഡിംഗ് കിങ്‌സ്ലിയും അഭിനയിക്കുന്നുണ്ട്. ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, സിദ്ധാര്‍ഥ് ഭരതന്‍, ശരണ്യ പൊന്‍വണ്ണന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

Top