CMDRF

ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച ഇലവനെ തെരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക്

ഇന്ത്യന്‍ ക്രിക്കറ്റിലെ  മികച്ച ഇലവനെ തെരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക്
ഇന്ത്യന്‍ ക്രിക്കറ്റിലെ  മികച്ച ഇലവനെ തെരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക്

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. അഞ്ച് ബാറ്റര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരും രണ്ട് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും അടങ്ങുന്നതാണ് കാര്‍ത്തികിന്റെ ടീം. ഇതിഹാസ താരങ്ങളായ കപില്‍ ദേവിനും സുനില്‍ ഗവാസ്‌കറിനുമൊന്നും ഇടം ലഭിക്കാത്ത ടീമില്‍ ഓപണര്‍മാരായി വിരേന്ദര്‍ സെവാഗിനെയും രോഹിത് ശര്‍മയെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദിനത്തില്‍ 100ന് മുകളിലും ടെസ്റ്റില്‍ 82.23ഉം സ്‌ട്രൈക്ക് റേറ്റുണ്ടായിരുന്ന താരമാണ് സെവാഗ്. കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ രണ്ടാമത്തെ ടോപ് സ്‌കോററാണ് രോഹിത്. 156.70 സ്‌ട്രൈക്ക് റേറ്റില്‍ 257 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. മൂന്നാം നമ്പറില്‍ കാര്‍ത്തിക് തെരഞ്ഞെടുത്തത് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡിനെയാണ്. ടെസ്റ്റിലും ഏകദിനത്തിലുമായി 24000ത്തിലധികം റണ്‍സ് നേടിയ താരമാണ് ദ്രാവിഡ്.

നാലാം നമ്പറില്‍ ഇതിഹാസ താരം സചിന്‍ തെണ്ടുല്‍ക്കറാണ് കാര്‍ത്തിക്കിന്റെ ടീമിലിടം നേടിയത്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി 100 സെഞ്ച്വറികള്‍ അടിച്ച ഏക താരമാണ് സചിന്‍. സഹതാരമായിരുന്ന വിരാട് കോഹ്‌ലിക്ക് കാര്‍ത്തിക് അഞ്ചാം നമ്പറിലാണ് സ്ഥാനം നല്‍കിയത്. ഓള്‍റൗണ്ടര്‍മാരായി യുവരാജ് സിങ്ങും രവീന്ദ്ര ജദേജയുമാണുള്ളത്. ജസ്പ്രീത് ബുംറയും സഹീര്‍ ഖാനുമാണ് പേസര്‍മാരായി ഇടം പിടിച്ചത്. സ്പിന്നര്‍മാരായി അനില്‍ കുംബ്ലെയും രവിചന്ദ്രന്‍ അശ്വിനുമാണ് കാര്‍ത്തികിന്റെ ടീമിലുള്ളത്. പന്ത്രണ്ടാമനായി ഹര്‍ഭജന്‍ സിങ്ങും ഇടം നേടി.

ദിനേഷ് കാര്‍ത്തിക് തെരഞ്ഞെടുത്ത ഇന്ത്യന്‍ ടീം: വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, രാഹുല്‍ ദ്രാവിഡ്, സചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, യുവരാജ് സിങ്, രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, അനില്‍ കുംബ്ലെ, ജസ്പ്രീത് ബുംറ, സഹീര്‍ ഖാന്‍. 12ാമന്‍- ഹര്‍ഭജന്‍ സിങ്.

Top