CMDRF

ഭാവി ഇന്ത്യൻ ടീം ക്യാപ്റ്റനെ നിർദേശിച്ച് ദിനേശ് കാർത്തിക്

റിഷഭ് പന്തോ ശുഭ്മൻ ​ഗില്ലോ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മൂന്ന് ഫോർമാറ്റുകളിലും നയിക്കണമെന്നാണ് കാർത്തിക്കിന്റെ നിർദേശം

ഭാവി ഇന്ത്യൻ ടീം ക്യാപ്റ്റനെ നിർദേശിച്ച് ദിനേശ് കാർത്തിക്
ഭാവി ഇന്ത്യൻ ടീം ക്യാപ്റ്റനെ നിർദേശിച്ച് ദിനേശ് കാർത്തിക്

രോഹിത് ശർമയ്ക്ക് പിൻ​ഗാമിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് രണ്ട് താരങ്ങളെ നിർദേശിച്ച് മുൻ താരം ദിനേശ് കാർത്തിക്. റിഷഭ് പന്തോ ശുഭ്മൻ ​ഗില്ലോ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മൂന്ന് ഫോർമാറ്റുകളിലും നയിക്കണമെന്നാണ് കാർത്തിക്കിന്റെ നിർദേശം. ഇരുവരും ഇപ്പോൾ ഐപിഎൽ ടീമുകളുടെ നായകന്മാരാണ്. മുമ്പ് ഇന്ത്യൻ ടീമിനെയും ഇരുവരും നയിച്ചിട്ടുണ്ടെന്നും കാർത്തിക് ക്രിക്ബസിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

ജൂലൈയിൽ നടന്ന സിംബാബ‍്‍വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലാണ് ശുഭ്മൻ ​ഗിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായത്. പരമ്പര ഇന്ത്യ 4-1ന് വിജയിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഐപിഎൽ സീസണിൽ ​ഗുജറാത്ത് ടൈറ്റൻസിനായി ആ വിജയങ്ങൾ ആവർത്തിക്കാൻ ​ഗില്ലിനും ടീമിനും സാധിച്ചിരുന്നില്ല. സീസണിൽ എട്ടാം സ്ഥാനത്താണ് ​ഗുജറാത്ത് ടൈറ്റൻസ് ഫിനിഷ് ചെയ്തത്.

Also Read: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടീം; വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കാതെ ബിസിസിഐ

2022ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലാണ് റിഷഭ് പന്ത് ഇന്ത്യൻ ടീമിന്റെ നായകനായത്. ഈ പരമ്പരയിൽ ഇന്ത്യയ്ക്ക് 2-3ന് പരാജയമായിരുന്നു ഫലം. 2021ലെ ഐപിഎല്ലിൽ ഡൽഹിയെ പ്ലേ ഓഫ് കടത്താൻ കഴിഞ്ഞതാണ് പന്തിന്റെ ക്യാപ്റ്റൻസിലുള്ള മികച്ച നേട്ടം.

Top