CMDRF

ദിനേശ് കാര്‍ത്തിക് ആര്‍സിബിയില്‍ തുടരും; ഈ വര്‍ഷം പുതിയ റോളില്‍

ദിനേശ് കാര്‍ത്തിക് ആര്‍സിബിയില്‍ തുടരും; ഈ വര്‍ഷം പുതിയ റോളില്‍
ദിനേശ് കാര്‍ത്തിക് ആര്‍സിബിയില്‍ തുടരും; ഈ വര്‍ഷം പുതിയ റോളില്‍

ബംഗളൂരു: കഴിഞ്ഞ ഐപിഎല്‍ സീസണോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിൽ നിന്നും വിരമിച്ച ദിനേശ് കാര്‍ത്തിക് ഈ വര്‍ഷം മുതല്‍ പുതിയ റോളില്‍ ആര്‍സിബിയില്‍ തുടരും. കഴിഞ്ഞ സീസണില്‍ ബാറ്റ് കൊണ്ട് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച താരം 2025ല്‍ ടീമിന്റെ മെന്ററും ബാറ്റിങ് പരിശീലകനുമാകാനാണ് തയാറെടുപ്പ്.

അന്താഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ച കാര്‍ത്തിക് ഇത്തവണത്തെ ഐപിഎല്ലോടെയാണ് സമ്പൂര്‍ണമായി കളിക്കാരനെന്ന വേഷം അഴിച്ചുവെച്ചത്. പിന്നാലെയാണ് പരിശീലകനായി വരുന്നത്.

കഴിഞ്ഞ മൂന്ന് സീസണുകളിലായി 796 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്‌സിനായി ദിനേഷ് കാര്‍ത്തിക് നേടിയത്. 2015, 2016 സീസണുകളിലും ആര്‍സിബിക്കൊപ്പം ഉണ്ടായിരുന്ന ഡികെ 2022ലാണ് ടീമില്‍ തിരിച്ചെത്തുന്നത്. 2008ലെ ആദ്യ സീസണ്‍ മുതല്‍ ഐ.പി.എല്‍ കളിച്ച താരം 257 മത്സരങ്ങളില്‍ 135.36 സ്‌ട്രൈക്ക് റേറ്റില്‍ 4842 റണ്‍സാണ് അടിച്ചുകൂട്ടിയത്.

2004ല്‍ ആണ് കാര്‍ത്തിക് ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. ഇന്ത്യന്‍ കുപ്പായത്തില്‍ 96 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും 26 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.

Top