ബെംഗളൂരു: വഴക്കിനെ തുടര്‍ന്ന് അത്താഴം നല്‍കിയില്ലെന്ന പേരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ തുംകൂരിലാണ് സംഭവം. കുനിഗല്‍ താലൂക്കിലെ ഹുലിയുരുദുര്‍ഗ ടൗണില്‍ തടിമില്ലില്‍ ജോലി ചെയ്യുന്ന ശിവരാമനെ പൊലീസ് അറസ്റ്റ് ചെയ്തു. 35കാരിയായ പുഷ്പലതയാണ് കൊല്ലപ്പെട്ടത്.
ഇരുവരും തമ്മില്‍ ദിനവും വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രിയും വഴക്കുണ്ടായി. തുടര്‍ന്ന് ശിവരാമന് അത്താഴം നല്‍കാന്‍ പുഷ്പലത തയ്യാറായില്ല. പ്രകോപിതനായ ശിവരാമന്‍ പുഷ്പലതയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം വരെ സംഭവിച്ചത് ആരുമറിഞ്ഞില്ല. അതുവരെ ഇയാള്‍ മൃതദേഹം വികൃതമാക്കിയെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് ശിവരാമന്‍ നടന്നത് വീട്ടുടമസ്ഥനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. വീടിനുള്ളില്‍ പുഷ്പലതയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. ദമ്പതികള്‍ക്ക് എട്ടുവയസ്സുള്ള മകനുണ്ട്.