തേഞ്ഞിപ്പലം: സംസ്ഥാനത്തെ ഏഴ് സർവകലാശാലകൾക്ക് കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച പ്രോജക്ട് മോഡ് കോഴ്‌സുകളുടെ ഭാഗമായി കാലിക്കറ്റ് സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നിലവിൽ അപേക്ഷ ക്ഷണിച്ചു. നവമാധ്യമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിതുറന്ന ഡിജിറ്റൽ മീഡിയ കണ്ടന്റുകളുടെ നിർമാണത്തിൽ സമഗ്ര പ്രായോഗിക പരിശീലനം നൽകുന്നതാണ് പ്രസ്തുത കോഴ്സ്.
ഓഡിയോ-വിഷ്യൽ പ്രൊഡക്ഷൻ, പോസ്റ്റ്-പ്രൊഡക്ഷൻ, ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ തുടങ്ങിയ മേഖലകളിൽ ഏറ്റവും പുതിയ സാങ്കേതിക സംവിധാനങ്ങളോടെയുള്ള പ്രായോഗിക പരിശീലനത്തിനൊപ്പം കാലിക്കറ്റ് സർവകലാശാല എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിൽ ഇന്റേൺഷിപ്പും കോഴ്‌സിൻ്റെ ഭാഗമായി നൽകും.
Also Read: ഇനി ട്രഷറിയിൽ നിന്ന് നേരിട്ട് ശമ്പളം മാറാം
മാധ്യമമേഖലയിലെ തൊഴിലവസരങ്ങൾക്കൊപ്പം അച്ചടി-ദൃശ്യ-ശ്രാവ്യ-നവമാധ്യമങ്ങളിലെ മറ്റ് തൊഴിൽരംഗങ്ങളിലേക്കും വിദ്യാർഥികളെ സജ്ജരാക്കുന്ന രീതിയിൽ ആവിഷ്ക്കരിച്ച ആറുമാസ ഡിപ്ലോമ കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത ബിരുദമാണ്. https://admission.uoc.ac.in എന്ന വെബ്സൈറ്റിലൂടെ ഈ മാസം 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0494 2407279, 7591