ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ്

റാങ്ക് ലിസ്റ്റിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ഒൻപതിന് വൈകിട്ട് അഞ്ചിനു മുൻപ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ academicdme@gmail.com വഴി അറിയിക്കണം.

ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ്
ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ്

മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൻ്റെ കീഴിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിൻ്റെ ഇൻ്റർവ്യൂ വിജ്ഞാപനവും അപേക്ഷിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റും മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിലും www.dme.kerala.gov.in ലും പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ നഴ്‌സിങ് കോളേജുകളിലും ലിസ്റ്റ് പരിശോധിക്കാം. റാങ്ക് ലിസ്റ്റിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ഒൻപതിന് വൈകീട്ട് അഞ്ചിനു മുൻപ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറെ academicdme@gmail.com വഴി അറിയിക്കണം. പ്രവേശനത്തിന് അർഹരായവരുടെ അന്തിമ റാങ്ക് ലിസ്റ്റ് 12-ന് പ്രസിദ്ധീകരിക്കും.

Also Read: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി; ഓപ്പൺ ബുക്ക് പരീക്ഷ നടപ്പാക്കുന്നു

അന്തിമലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഇൻ്റർവ്യൂ 19-ന് രാവിലെ 10.30 മുതൽ തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസകാര്യാലയത്തിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾസഹിതം നേരിട്ടോ, പ്രോക്‌സി മുഖാന്തിരമോ ഹാജരാകണം. വിവരങ്ങൾക്ക്: www.dme.kerala.gov.in.

Top