തീയേറ്ററുകൾ ഇളക്കി മറിച്ച് ‘കൊണ്ടൽ’

80 ശതമാനവും കടലിൽ ചിത്രീകരിച്ച 'കൊണ്ടൽ' ഒരു വേറിട്ട സിനിമാനുഭവമാണ്

തീയേറ്ററുകൾ ഇളക്കി മറിച്ച് ‘കൊണ്ടൽ’
തീയേറ്ററുകൾ ഇളക്കി മറിച്ച് ‘കൊണ്ടൽ’

യുവതാരം ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത ‘കൊണ്ടൽ’ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ് തീയേറ്ററുകളിൽ. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ത്രില്ലടിപ്പിടിച്ചിരുത്തുന്നതാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ആക്ഷൻ പ്രേമികൾക്ക് സിനിമ തീർച്ചയായും ഇഷ്ടപെടും. ഓണ ദിനങ്ങളിൽ ഓരോ ദിവസം പിന്നിടുമ്പോഴും ചിത്രത്തിന് തിരക്കേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.

ALSO READ: നാനി നായകനായെത്തിയ ‘സരിപോത ശനിവാരം’ 100 കോടി ക്ലബിൽ

80 ശതമാനവും കടലിൽ ചിത്രീകരിച്ച ‘കൊണ്ടൽ’ ഒരു വേറിട്ട സിനിമാനുഭവമാണ് നൽകുന്നത്. ബോട്ടിൽ വെച്ചുള്ള സംഘട്ടനവും, വെള്ളത്തിനിടയിൽ വെച്ചുള്ള സംഘട്ടനവും, കൊമ്പൻ സ്രാവിന്റെ ആക്രമണ രംഗങ്ങളും വമ്പൻ നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഉയർന്ന വി എഫ് എക്സ് നിലവാരവും ആക്ഷൻ കൊറിയോഗ്രഫിയും ചിത്രത്തെ ഒരു മാസ് എൻ്റർടൈൻമെൻ്റ് ആക്കുന്നുണ്ട്.

ആന്റണി വർഗീസിനൊപ്പം രാജ് ബി ഷെട്ടി, ഷബീർ കല്ലറക്കൽ, രാഹുൽ രാജഗോപാൽ, നന്ദു എന്നിവരും ഗംഭീര പ്രകടനം കാഴ്ചവെക്കുന്നു. സാം സി എസ് ഒരുക്കിയ പശ്‌ചാത്തല സംഗീതവും ദീപക് ഡി മേനോൻ ഒരുക്കിയ കടൽ ദൃശ്യങ്ങളും ഈ ആക്ഷൻ ത്രില്ലറിനെ പ്രേക്ഷക പ്രിയമാക്കുന്നുണ്ട്. പെപ്പെ ആരാധകർക്ക് രോമാഞ്ചമാണ് ഈ സിനിമ നൽകുന്നത്. പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും സിനിമയിലേക്ക് എന്ന തരത്തിലാണ് ഇതിന്റെ ചിത്രീകരണം എന്നാണ് ആളുകളുടെ അഭിപ്രായം.

Top