സംവിധായകന്‍ മോഹന്‍ അന്തരിച്ചു

പ്രണയമായിരുന്നു പലപ്പോഴും മോഹൻറെ ചിത്രങ്ങളുടെ പ്രധാന പ്രമേയമായി മാറിയത്

സംവിധായകന്‍ മോഹന്‍ അന്തരിച്ചു
സംവിധായകന്‍ മോഹന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വിടപറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, മുഖം, ഇടവേള, ഇസബെല്ല, പക്ഷെ, ഇളക്കങ്ങള്‍ തുടങ്ങി 25 ഓളം സിനിമകള്‍ സംവിധാനം ചെയ്തു. ഇരിങ്ങാലക്കുട സ്വദേശിയാണ് മോഹന്‍. കുച്ചിപ്പുടി നര്‍ത്തകി അനുപമയാണ് ഭാര്യ.

also read: മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും: സുരേഷ് ​ഗോപി

എം കൃഷ്ണന്‍ നായര്‍, ഹരിഹരന്‍ തുടങ്ങിയവരുടെ സഹായി എന്ന നിലയ്ക്കാണ് മോഹന്‍ സിനിമ രംഗത്ത് തുടക്കം കുറിച്ചത്. 1978 ല്‍ പുറത്തിറങ്ങിയ വാടകവീടായിരുന്നു മോഹന്‍റെ ആദ്യ ചിത്രം. പ്രണയമായിരുന്നു പലപ്പോഴും മോഹൻറെ ചിത്രങ്ങളുടെ പ്രധാന പ്രമേയമായി മാറിയത്. ഒപ്പം തന്നെ മോഹൻ ചിത്രങ്ങളിലെ ഗാനങ്ങളും എന്നും ശ്രദ്ധേയമായിരുന്നു.

Top