CMDRF

ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി ‘സാരി’യുടെ അണിയറ പ്രവർത്തകർ

മോഡലും പുതുമുഖ നടിയുമാണ് ആരാധ്യ

ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി ‘സാരി’യുടെ അണിയറ പ്രവർത്തകർ
ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി ‘സാരി’യുടെ അണിയറ പ്രവർത്തകർ

ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. മോഡലും പുതുമുഖ നടിയുമാണ് ആരാധ്യ. രാം ഗോപാൽ വർമയുടെ ‘സാരി’ എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം നടന്നു.

പിറന്നാൾ ആഘോഷിക്കുന്നതിൻ്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ ആരാധ്യ പങ്കുവെച്ചു. ‘എന്റെ പിറന്നാൾ മറക്കാൻ പറ്റാത്തതാക്കി മാറ്റിയതിന് റാമിന് നന്ദി’, ആരാധ്യ കുറിച്ചു. രാം ഗോപാൽ വർമയുടെ ഹൈദരാബാദിലെ ഓഫിസിൽ വച്ചായിരുന്നു ആഘോഷം നടന്നത്. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ രാം ​ഗോപാൽ വർമയും പങ്കുവെച്ചിട്ടുണ്ട്.

Also Read: മെയ്യഴകൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്‍ വിറ്റു

ഇൻസ്റ്റാ റീലിലൂടെയാണ് രാം​ ​ഗോപാൽ വർമ്മ ആരാധ്യ ദേവിയെ ശ്രദ്ധിച്ച് സിനിമയിലേക്കെടുത്തത്. സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്നതിന്റെ കഥയാണ് ചിത്രം പങ്കുവെക്കുന്നത്. നവംബർ നാലിന് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

Top