സംവിധായകൻ സുധീർ ബോസ് അന്തരിച്ചു

സംവിധായകൻ സുധീർ ബോസ് അന്തരിച്ചു

ബഡി കബഡി എന്ന ചിത്രത്തിൻറ ഇരട്ട സംവിധായകരിൽ ഒരാളായ സുധീർ ബോസ് അന്തരിച്ചു. കലാഭവൻ മണി , മുകേഷ് , രംഭ എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. രോഗബാധിതനായി ചികിത്സയിലായിരുന്നു.

2008ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സുധീറും മനുവും ചേർന്നായിരുന്നു. എസ്.ഐ മാധവൻകുട്ടി എന്ന കഥാപാത്രത്തെയായിരുന്നു കലാഭവൻമണി അവതരിപ്പിച്ചത്. സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി,ഇന്ദ്രൻസ് തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

Top