CMDRF

മോഹന്‍ലാല്‍ ചിത്രം ‘എല്‍ 360’ ഏപ്രിലില്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

മോഹന്‍ലാല്‍ ചിത്രം ‘എല്‍ 360’ ഏപ്രിലില്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി
മോഹന്‍ലാല്‍ ചിത്രം ‘എല്‍ 360’ ഏപ്രിലില്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാകുന്ന ‘എല്‍ 360’ എന്ന ചിത്രം ഏപ്രിലില്‍ ആരംഭിക്കുമെന്ന് തരുണ്‍ മൂര്‍ത്തി. വളരെ വേഗം ചിത്രീകരിക്കാന്‍ കഴിയുന്ന സിനിമയല്ല കാഴ്ചയിലും വിഷയത്തിലും വലിപ്പമുള്ള സിനിമയാണ്. എന്നാല്‍ ഈ വര്‍ഷം തന്നെ റിലീസിനായി ശ്രമിക്കുമെന്നും തരുണ്‍ പറഞ്ഞു. വിഷുവിന് സിനിമ തുടങ്ങും. ഇപ്പോള്‍ സിനിമയുടെ ഭാഗമായുള്ള എല്ലാ ആളുകളും അതിനുവേണ്ടിയുള്ള തയാറെടുപ്പുകളിലാണ്. വളരെ വേഗം ചിത്രീകരിക്കാന്‍ കഴിയുന്ന സിനിമയല്ല. രണ്ട്-രണ്ടര മാസം ചിത്രീകരണത്തിന് ആവശ്യമായി വരും. കാഴ്ചയിലും വിഷയത്തിലും വലിപ്പമുള്ള സിനിമയാണിത്. 2024ല്‍ തന്നെ തിയേറ്ററില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഏറ്റവും നല്ല രീതിയില്‍ മാത്രമേ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കൂ, തരുണ്‍ മൂര്‍ത്തി വ്യക്തമാക്കി.

സൗദി വെള്ളക്കയ്ക്ക് ശേഷം തരുണ്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് എല്‍ 360. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒരു ചിത്രമായിരിക്കുമെന്നാണ് സൂചന. വലിയ ഇടവേളക്കു ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കോര്‍ത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.

മോഹന്‍ലാലിന്റെ 360-ാം ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണും കെ ആര്‍ സുനിലും ചേര്‍ന്നാണ്. നിരവധി അന്താരാഷ്ട്ര ആര്‍ട്ട് ഫെസ്റ്റിവലുകളില്‍ ഫോട്ടോഗ്രാഫിക് ഷോ അവതരിപ്പിച്ച ആര്‍ട്ടിസ്റ്റും പ്രമുഖ ദിനപത്രങ്ങളിലും മാഗസിനുകളിലും ഫീച്ചറുകള്‍ എഴുതുന്ന എഴുത്തുകാരനുമാണ് കെ ആര്‍ സുനില്‍. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ നിര്‍ണ്ണയം പൂര്‍ത്തിയായി വരികയാണ്.

Top