കായംകുളത്ത് സിപിഎമ്മില്‍ അച്ചടക്ക നടപടി

എന്നാല്‍ അച്ചടക്ക നടപടി വിഭാഗീയതയുടെ ഭാഗമായാണെന്നാണ് ആരോപണം.

കായംകുളത്ത് സിപിഎമ്മില്‍ അച്ചടക്ക നടപടി
കായംകുളത്ത് സിപിഎമ്മില്‍ അച്ചടക്ക നടപടി

ആലപ്പുഴ: ഗ്രാമസഭ വിളിച്ച് കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ കായംകുളത്ത് സിപിഎമ്മില്‍ അച്ചടക്ക നടപടി. പുള്ളിക്കണക്ക് ലോക്കല്‍ കമ്മിറ്റിയില്‍ മാവേലി സ്റ്റോര്‍ ബ്രാഞ്ച് സെക്രട്ടറിയായ ശ്യാം, മോഹനന്‍ പിള്ള എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ടി ഏരിയാ സെന്റര്‍ അംഗമായ നസീം ജനപ്രതിനിധിയായ വാര്‍ഡില്‍ ഗ്രാമസഭ വിളിച്ച് കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് നടപടിക്ക് കാരണം. എന്നാല്‍ അച്ചടക്ക നടപടി വിഭാഗീയതയുടെ ഭാഗമായാണെന്നാണ് ആരോപണം.

also read: ആർഎസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചു

ആറുമാസം മുന്‍പ് ശ്യാമിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുന്നതിന് എടുത്ത തീരുമാനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇടപെട്ട് മരവിപ്പിച്ചിരുന്നു. എന്നാല്‍ ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഏരിയ കമ്മിറ്റി ബ്രാഞ്ച് സെക്രട്ടറിയെ നീക്കിയ തീരുമാനം അംഗീകരിച്ചു. ഇതിനെതിരെയും ഏതാനും അംഗങ്ങള്‍ രംഗത്ത് വന്നു. കായംകുളം സിപിഎമ്മില്‍ കടുത്ത വിഭാഗീയത തുടരുകയാണ്.

Top