CMDRF

ആഡംബര ജീവിതത്തിൽ അസ്വാരസ്യം; ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ളെക്കും വേർ പിരിയുന്നു

ആഡംബര ജീവിതത്തിൽ  അസ്വാരസ്യം; ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ളെക്കും വേർ പിരിയുന്നു
ആഡംബര ജീവിതത്തിൽ  അസ്വാരസ്യം; ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ളെക്കും വേർ പിരിയുന്നു

ഹോളിവുഡ് താരങ്ങളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ളെക്കും രണ്ട് വർഷത്തെ വിവാഹജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ബെവർലി ഹിൽസിലെ ആഡംബര വസതിയിലാണ് വിവാഹശേഷം താരങ്ങൾ താമസിച്ചിരുന്നത്. എന്നാൽ, കുറച്ചുനാളുകൾക്ക് മുൻപ് ലോസ് ആഞ്ജലസിലെ സ്വന്തം വീട്ടിലേക്ക് ജെന്നിഫർ താമസം മാറിയിരുന്നു. പിന്നാലെയാണ് ഇരുവരും പിരിയുന്ന വാർത്ത പുറത്തുവരുന്നത്. ഓദ്യോഗികമായി വിവാഹമോചനം നേടുന്നതിനായി അഫ്‌ളെക്കിന്റെ ആസ്തിയുടെ പകുതി ജെന്നിഫർ ആവശ്യപ്പെടുമെന്നാണ് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അത് 600 കോടിയോളം വരുമെന്നാണ് കണക്കുകൾ. 3300 കോടിയോളമാണ് ജെന്നിഫറിന്റെ നിലവിലുള്ള ആസ്തി. ജെന്നിഫർ പണം ചെലവഴിക്കുന്ന രീതിയിൽ അഫ്‌ളെക്കിന് എതിർപ്പുണ്ടായിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി വിവാഹിതരായതിന് ശേഷം എല്ലാ ചെലവുകളും നോക്കിയിരുന്നത് ജെന്നിഫറാണ്. പ്രൈവറ്റ് ജെറ്റ്, ആഡംബര ഹോട്ടലിലെ താമസം എന്നിവയ്ക്ക് വേണ്ടിയും ഒരുപാട് പണം ചെലവാക്കി. വിവാഹത്തിന് ശേഷം വീട് വാങ്ങിയപ്പോൾ സിംഹഭാഗം പണം മുടക്കിയത് ജെന്നിഫറായിരുന്നു. നിലവിൽ അഫ്‌ളെക്കിന്റേതിനേക്കാൾ ഇരട്ടി ആസ്തിയുള്ള ജെന്നിഫർ വിവാഹമോചനത്തിനായി വലിയ തുക ആവശ്യപ്പെടുന്നതിന്റെ കാരണം ഇതാണെന്ന് റഡാർ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.

2001-ൽ ‘ഗിഗ്ലി’ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ജെന്നിഫർ ലോപ്പസും ബെൻ അഫ്‌ളെക്കും പരിചയപ്പെടുന്നത്. 2002 നവംബറിൽ വിവാഹനിശ്ചയം നടത്തി. എന്നാൽ 2004-ന്റെ തുടക്കത്തിൽ ലോപ്പസ് വിവാഹം വേണ്ടെന്ന് വെക്കുകയും ഇതേ വർഷം ജൂണിൽ ഗായകൻ മാർക്ക് ആന്റണിയെ വിവാഹം കഴിക്കുകയും ചെയ്തു. 2008-ൽ ഈ ദമ്പതിമാർക്ക് മാക്സ്, എമ്മ എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചു. 2005-ൽ ബെൻ നടി ജെന്നിഫർ ഗാർണറെ വിവാഹം കഴിച്ചു. 2017-ൽ ഇരുവരും വിവാഹമോചിതരായി. 2021 മെയ് മാസത്തിലാണ് ജെന്നിഫർ ലോപ്പസും ബെൻ അഫ്ളെക്കും വീണ്ടും ഒന്നിക്കുന്നത്. 2022 ജൂലൈ മാസത്തിലായിരുന്നു വിവാഹം.

Top