ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് സദാചാര പോലീസ് ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ഉള്‍വസ്ത്രങ്ങള്‍ മാത്രം ധരിച്ച് സര്‍വകലാശലയിൽ പ്രതിഷേധം നടത്തിയ അഹൂ ദാര്യോയ് എന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇറാൻ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹൊസൈൻ സിമായി.
Also Read ; ആവശ്യം അതിരു കടക്കുന്നു, കുട്ടികള്‍ക്ക് വിലക്കുമായി ഓസ്ട്രേലിയ
അഹൂ ദാര്യോയ് എന്ന പെൺകുട്ടി ശരീഅത്തിന് എതിരായി പ്രവർത്തിച്ചു എന്നും ഉൾവസ്ത്രം പ്രദർശിപ്പിച്ചത് ദുർവൃത്തിയും ആചാര വിരുദ്ധവുമാണെന്നും ക്യാബിനറ്റ് മീറ്റിംഗിൽ സംസാരിക്കവേ അദ്ദേഹം പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നും ഇവ ഒരിക്കലും ന്യായികരിക്കാൻ ആകാത്തതാണെന്നും ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിപ്രദർശിപ്പിച്ചവർ ലൈംഗീകവൃത്തിയാണ് പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു .
അതേസമയം പോലീസ് അറസ്റ്റ് ചെയ്ത പെൺകുട്ടി സ്റ്റേഷനിലാണെന്നും കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും സർവകലാശാല അധികൃതർ അറിയിച്ചു