CMDRF

പിവിആര്‍ സിനിമാസും – പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കം പരിഹരിച്ചു;പിവിആറില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും

പിവിആര്‍ സിനിമാസും – പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായുള്ള തര്‍ക്കം പരിഹരിച്ചു. നാളെ മുതല്‍ പിവിആര്‍ സിനിമാസില്‍ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയില്‍ ഫെഫ്ക്കയും പിവിആര്‍ അധികൃതരും നടത്തി ചര്‍ച്ചയിലാണ് തീരുമാനം.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്‌സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം പിവിആര്‍ സ്‌ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.പിവിആറും നിര്‍മാതാക്കളും തമ്മിലുള്ള ഡിജിറ്റല്‍ കണ്ടന്റ് പ്രൊഡക്ഷന്‍ സംബന്ധിച്ച തര്‍ക്കമാണ് സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവെക്കുന്നതിലേക്ക് എത്തിയത്. വന്‍തുക നല്‍കുന്നത് ഒഴിവാക്കാന്‍ നിര്‍മാതാക്കള്‍ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അംഗീകരിക്കാന്‍ തയ്യാറല്ലാത്തതാണ് തര്‍ക്കത്തിന് കാരണം.

പിവിആര്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ഭാവിയില്‍ മൊഴിമാറ്റ ചിത്രങ്ങള്‍ അടക്കം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തില്‍ നിന്നും പിവിആര്‍ അധികൃതര്‍ പിന്മാറിയത്.

Top