ഐഫോണ്‍ കാരണം വിവാഹമോചനം, ആപ്പിളിനെതിരെ കേസുകൊടുത്ത് ബിസിനസ്സുകാരന്‍

ഐഫോണ്‍ കാരണം വിവാഹമോചനം, ആപ്പിളിനെതിരെ കേസുകൊടുത്ത് ബിസിനസ്സുകാരന്‍
ഐഫോണ്‍ കാരണം വിവാഹമോചനം, ആപ്പിളിനെതിരെ കേസുകൊടുത്ത് ബിസിനസ്സുകാരന്‍

ലണ്ടന്‍: ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരു ബിസിനസ്സുകാരനാണ് ആപ്പിള്‍ ഐഫോണിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. ഇതിന്റെ കാരണം കേട്ടാലാണ് രസകരം. ഐഫോണ്‍ കാരണം ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടതോടെയാണ് ആപ്പിളിനെ പാഠം പഠിപ്പിക്കാന്‍ ഇയാള്‍ തീരുമാനിച്ചത്. ബിസിനസ്സുകാരന്‍ ഒരു ലൈംഗിക തൊഴിലാളിയുമായി ഐഫോണിലെ ഐമെസ്സേജിലൂടെ സംസാരിച്ചിരുന്നു.

ഭാര്യ കണ്ടുപിടിക്കാതിരിക്കാന്‍ തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ മെസ്സേജുകളും ഡിലീറ്റ് ചെയ്തുവെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ മെസേജുകളെല്ലാം ഐമാക്കിലൂടെ ഭാര്യ കണ്ടുപിടിച്ചു. ആപ്പിള്‍ ഐഡിയില്‍ ഈ മെസേജുകള്‍ സിങ്ക്രണൈസ് ചെയ്തിരുന്നതാണ് ഇയാള്‍ക്ക് വിനയായയത്.

ഒരു ഡിവൈസില്‍ നിന്ന് ഡിലീറ്റ് ചെയ്താലും ഐഡി ലിങ്ക് ചെയ്തിരിക്കുന്ന മറ്റ് ഡിവൈസുകളില്‍ നിന്ന് ഡാറ്റ ഡിലീറ്റ് ആവില്ലെന്ന വിവരം ആപ്പിള്‍ ഉപഭോക്താക്കളെ അറിയിച്ചില്ലെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബിസിനസ്സുകാരന്‍ ആപ്പിളിനെതിരെ കേസ് നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top