‘ക’ യുടെ മലയാളം പതിപ്പ് നവംബർ 22 ന്

ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്

‘ക’ യുടെ മലയാളം പതിപ്പ്  നവംബർ 22 ന്
‘ക’ യുടെ മലയാളം പതിപ്പ്  നവംബർ 22 ന്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ക’ യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്. ചിത്രത്തിന്റെ മലയാളം ട്രെയ്ലർ തിങ്കളാഴ്ച റിലീസ് ചെയ്യും. പിരീഡ് ആക്ഷൻ മിസ്റ്ററി ത്രില്ലറായൊരുക്കിയ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ദീപാവലി റിലീസായി എത്തിയ ചിത്രം തെലുങ്കിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ 40 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ് ഉടനെ ആരംഭിക്കും. കൃഷ്ണഗിരി എന്ന ഗ്രാമത്തിൽ നടക്കുന്ന ദുരൂഹമായ സംഭവവികാസങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിൽ പ്രണയവും ഡ്രാമയും ആക്ഷനും സസ്പെൻസും ഹിപ്‌നോട്ടിസത്തിന്റെ ആകാംക്ഷയും ഉൾക്കൊള്ളിച്ചിരിക്കുന്നു.

Also Read: സൂര്യയെ ഓര്‍ത്ത് അഭിമാനിക്കുന്നു; കങ്കുവയെക്കുറിച്ച് ജ്യോതിക

അഭിനയ വാസുദേവ് എന്ന പോസ്റ്റ്മാൻ ആയാണ് കിരൺ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്ന കിരൺ അബ്ബാവരത്തിന്റെ വമ്പൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തൻവി റാം, നയനി സരിക എന്നിവരാണ് ചിത്രത്തിലെ നായികമാർ. രാധ എന്നാണ് തൻവിയുടെ കഥാപാത്രത്തിന്റെ പേര്. മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം.

തെലുങ്ക് കൂടാതെ തമിഴ്, കന്നഡ ഭാഷകളിലും ഒരുക്കിയ ‘ക’ യുടെ മലയാളം പതിപ്പാണ് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്. ഛായാഗ്രഹണം – വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീർ മചാർല, വസ്ത്രാലങ്കാരം- അനുഷ പുഞ്ചല, മേക്കപ്പ്- കൊവ്വട രാമകൃഷ്ണ, ആക്ഷൻ- റിയൽ സതീഷ്, റാം കൃഷ്ണൻ, ഉയ്യാല ശങ്കർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ – ഗഅ പ്രൊഡക്ഷൻ, സിഇഒ – രഹസ്യ ഗോരക്, പിആർഒ – ശബരി.

Top