ദീ​വ​യു​ടെ ജ​ല​സം​ഭ​ര​ണി ഉ​ദ്​​ഘാ​ട​നം ചെ​യ്തു; ജലവിതരണം കൂടുതൽ കാര്യക്ഷമമാകും

ദീ​വ​യു​ടെ ജ​ല​സം​ഭ​ര​ണി ഉ​ദ്​​ഘാ​ട​നം ചെ​യ്തു; ജലവിതരണം കൂടുതൽ കാര്യക്ഷമമാകും
ദീ​വ​യു​ടെ ജ​ല​സം​ഭ​ര​ണി ഉ​ദ്​​ഘാ​ട​നം ചെ​യ്തു; ജലവിതരണം കൂടുതൽ കാര്യക്ഷമമാകും

ദു​ബൈ: എ​മി​റേ​റ്റി​ലെ ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ആ​ൻ​ഡ്​ വാ​ട്ട​ർ അ​തോ​റി​റ്റി (ദീ​വ) എ​ൻ​ഖ​ലി​യി​ൽ നി​ർ​മി​ച്ച കൂ​റ്റ​ൻ ജ​ല​സം​ഭ​ര​ണി ഉദ്‌ഘാടനം ചെ​യ്തു. 28.7 കോ​ടി ദി​ർ​ഹം ചെ​ല​വി​ട്ട്​ നി​ർ​മി​ച്ച റി​സ​ർ​വോ​യ​റി​ന്​ 120 ദ​ശ​ല​ക്ഷം ഇം​പീ​രി​യ​ൽ ഗാ​ല​ൻ ശു​ദ്ധ​ജ​ലം സം​ഭ​രി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. റി​സ​ർ​വോ​യ​റി​നെ ദു​ബൈ ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ച്ച​തോ​ടെ എ​മി​റേ​റ്റി​ലെ ജ​ല​വി​ത​ര​ണം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

എ​ൻ​ഖ​ലി​യെ കൂ​ടാ​തെ ലു​സൈ​ലി, ഹാ​സ്യാ​ൻ, ഹ​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പു​തി​യ സം​ഭ​ര​ണി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. നി​ല​വി​ൽ ദീ​വ​യു​ടെ റി​സ​ർ​വോ​യ​റു​ക​ളു​ടെ ശേ​ഷി 1001.3 ദ​ശ​ല​ക്ഷം ഇം​പീ​രി​യ​ൽ ഗാ​ല​നാ​ണ്. എ​ന്നാ​ൽ, മു​ഴു​വ​ൻ ജ​ല​സം​ഭ​ര​ണി​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ജ​ല​സം​ഭ​ര​ണ ശേ​ഷി 1121.3 ദ​ശ​ല​ക്ഷം ഇം​പീ​രി​യ​ൽ ഗാ​ല​നാ​യി​ ഉ​യ​രു​മെ​ന്ന്​ ദീ​വ എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ സ​ഈ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

ജ​ല​വി​ത​ര​ണ ശൃം​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​ത​യും വി​ശ്വാ​സ്യ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന ദീ​വ​യു​ടെ ന​യ​ങ്ങ​ൾ​ക്ക്​ പു​തി​യ ജ​ല​സം​ഭ​ര​ണി​ക​ൾ ക​രു​ത്തു​പ​ക​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദു​ബൈ​യു​ടെ സു​സ്ഥി​ര വി​ക​സ​ന​ത്തോ​ടൊ​പ്പം ജ​ല ല​ഭ്യ​ത​യു​ടെ ആ​വ​ശ്യ​വും ഉ​യ​രു​ക​യാ​ണ്. ഇ​ത്​ മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ്​ പു​തി​യ ജ​ല​സം​ഭ​ര​ണി​ക​ൾ കൂ​ടി ദീ​വ നി​ർ​മി​ക്കു​ന്ന​ത്. ഈ ​റി​സ​ർ​വോ​യ​റു​ക​ൾ ദീ​വ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ ക​ട​ൽ​വെ​ള്ളം ശു​ദ്ധീ​ക​രി​ക്കാ​നാ​യു​ള്ള അ​ക്വി​ഫ​ർ സ്റ്റോ​റേ​ജ് ആ​ൻ​ഡ് റി​ക്ക​വ​റി (എ.​എ​സ്.​ആ​ർ) പ​ദ്ധ​തി​യി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ർ​ക്കും. 2025ൽ ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

ഇ​തോ​ടെ, ജ​ല​സം​ഭ​ര​ണ ശേ​ഷി 6000 ദ​ശ​ല​ക്ഷം ഇം​പീ​രി​യ​ൽ ഗാ​ല​നാ​യി ഉ​യ​രും. കു​ടി​വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​ത് വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​മു​ള്ള ലോ​ക​ത്തി​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള ഏ​റ്റ​വും വ​ലി​യ എ.​എ​സ്.​ആ​ർ പ​ദ്ധ​തി​യാ​യി ഇ​ത്​ മാ​റും. ഉ​യ​ർ​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലാ​ണ്​ എ​ൻ​ഖ​ലി ജ​ല​സം​ഭ​ര​ണി നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ദീ​വ​യു​ടെ ജ​ല-​സി​വി​ൽ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ്​ വൈ​സ്​ പ്ര​സി​ഡ​ൻറ്​ അ​ബ്​​ദു​ല്ല ഉ​ബൈ​ദു​ല്ല പ​റ​ഞ്ഞു. ജ​ല ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യെ​ന്ന​ത്​ യു.​എ.​ഇ​യു​ടെ ദേ​ശീ​യ ന​യ​ങ്ങ​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. സാ​ധാ​ര​ണ സ​മ​യ​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ലും ജ​ല​ത്തി​ൻറെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തോ​ടൊ​പ്പം ഭാ​വി​യി​ൽ നേ​രി​ട്ടേ​ക്കാ​വു​ന്ന ജ​ല​ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​ണ്​ യു.​എ.​ഇ ജ​ല​സു​ര​ക്ഷ ന​യം 2036.

Top